കേരള യുണൈറ്റഡ് താരം നജീബ് കൽക്കട്ട ലീഗിലേക്ക്

മലയാളി താരം നജീബ് കേരള യുണൈറ്റഡിൽ നിന്ന് ലോണിൽ കൊൽക്കത്തൻ ക്ലബായ യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിലേക്ക് ചേക്കേറി.

ഒരു വർഷം നീളുന്ന ലോൺ കരാറിലാണ് താരം കൽക്കട്ട ഫുട്ബോൾ ലീഗിൽ കളിക്കുന്ന യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിൽ എത്തിയിരിക്കുന്നത്.

19 വയസ്സ്കാരനായ താരം കഴിഞ്ഞ കേരള പ്രീമിയർ ലീഗ് സീസണിൽ കേരള യുണൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടിയിരുന്നു.

മുൻപ് കേരള അണ്ടർ-18 ടീമിന് വേണ്ടിയും, ഗോകുലം കേരളയ്ക്ക് വേണ്ടിയും കളിച്ചിരുന്നു ഈ യുവ മിഡ്ഫീൽഡർ.

✍?Ayan

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply