ISL എട്ടാം സീസണിന് നവംബർ 19 നു കിക്ക്- ഓഫ്! ആദ്യ മത്സരം ATK മോഹൻ ബഗാനും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിൽ.

ISL എട്ടാം സീസണിലേക്കുള്ള ആദ്യ 11 റൗണ്ട് ഫിക്സ്ചറുകൾ പുറത്ത്. നവംബർ 19 നു തുടക്കം കുറിക്കുന്നു ലീഗിലെ  ഉൽഘാടന മത്സരത്തിൽ കൊൽക്കത്തൻ ക്ലബ്ബായ  ATK മോഹൻ ബഗാനും കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. ഗോവയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും മത്സരം അരങ്ങേറുക. നിരവധി വാശിയേറിയ പോരാട്ടങ്ങൾക്കും ഒന്നാം റൗണ്ട് മത്സരങ്ങൾ സാക്ഷ്യം വഹിക്കും. കഴിഞ്ഞ സീസൺ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിയും ISL ലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നായ എഫ്. സി ഗോവയുമായുള്ള മത്സരവും ആദ്യ വാരത്തിലെ ഗ്ലാമർ പോരാട്ടങ്ങളിലൊന്നാണ്. കഴിഞ്ഞ സീസൺ സെമി ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയിരുന്നു. പെനാൽറ്റി ഷൂട്ട് ഔട്ടിലായിരുന്നു മുംബൈ സിറ്റി ഫൈനലിലേക്ക് ജയിച്ചു കയറിയത്. കഴിഞ്ഞ സീസണിൽ ലീഗിലെ തന്നെ ടോപ്പ് സ്‌കോറർ ആയിരുന്ന മുൻ ഗോവൻ താരം ഇഗോർ അംഗുളോ നിലവിൽ മുംബൈ സിറ്റിയുടെ താരമാണ്. പ്രശസ്തമായ കൊൽക്കത്ത ഡർബി നവംബർ 27 നും നടക്കും. ഈ സീസണിലും എല്ലാ മത്സരങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഗോവയിൽ തന്നെയായിരിക്കും നടത്തുക.

 

പതിവിനു വിപരീതമായി ഈ സീസണിൽ രാത്രി 9.30 നും മത്സരങ്ങൾ അരങ്ങേരുന്നുണ്ട്.  നേരത്തെ വൈകിട്ട് 5.00 നും 7.30 നുമാണ് മത്സരങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഇത്തവണ 7.30 നും 9.30 നും ആയിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. നിലവിൽ ജനുവരി9 വരെയുള്ള ഫിക്സ്ച്ചറുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ബാക്കിയുള്ള ഫിക്സ്ചറുകൾ മറ്റൊരു ദിവസം പ്രസിദ്ധീകരിക്കുന്നതാണ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply