അന്താരാഷ്ട്ര വനിതാ ഫുട്ബോൾ ടൂർണ്ണമെന്റ് കൊച്ചിയിൽ.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം എ.എഫ്.സി. വനിതാ ഏഷ്യൻ കപ്പിന് മുന്നോടിയായി ഇന്ത്യൻ വനിതാ ടീമുമായി തായ്ലാന്റ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ ടൂർണ്ണമെന്റിന് പദ്ധതിയിടുന്നുണ്ട്. തായ്ലാന്റും മറ്റു രണ്ട് രാജ്യങ്ങളുമാണ് ഈ ടൂർണ്ണമെന്റിനായി ഇന്ത്യയിലേക്കെത്തുക. ഡിസംബർ 9 മുതൽ 21വരെയുള്ള തിയ്യതികളിൽ കൊച്ചിയിലാവും ടൂർണ്ണമെന്റ് നടത്തപ്പെടുക.

കഴിഞ്ഞ രണ്ട് ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പിലും പങ്കെടുത്ത മികച്ച ടീമാണ് തായ്ലാന്റ്. മറ്റു രണ്ട് ടീമുകളും യൂറോപ്പിലെ പ്രധാന രാജ്യങ്ങളാണെന്നാണ് അറിയുന്നത്. ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പിനു വേണ്ടി കൂടെയാണ് തായ്ലാന്റ് ഈ ടൂർണ്ണമെന്റിനായി ഡിസംബറിൽ ഇന്ത്യയിലേക്കുന്നത്. 2022 ജനുവരി 20 മുതൽ ഫെബ്രുവരി 6വരെ ഇന്ത്യയിലാണ് എ.എഫ്.സി. വനിതാ ഏഷ്യൻ കപ്പ് സംഘടിപ്പിക്കപ്പെടുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply