എംബാപ്പെയ്‌ക്കൊപ്പം റയൽ മാഡ്രിഡിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് കരിം ബെൻസിമ. ഫ്രഞ്ച് സ്‌ട്രൈക്കർ എംബാപ്പെയെ ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നതിനിടയിലാണ് ബെൻസിമയുടെ പ്രതികരണം.
“ഫ്രാൻസ് ടീമിൽ അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഞാൻ ആസ്വദിക്കാറുണ്ട്. എംബാപ്പെ ഒരു മികച്ച കളിക്കാരനാണ്. ഞാൻ പല തവണ മുമ്പ് പറഞ്ഞിട്ടുണ്ട്… വീണ്ടും ആവർത്തിക്കാൻ തയ്യാറാണ്.. എംബാപ്പെ റയലിലേക്ക് വരണം എന്നാണ് എന്റെ ആഗ്രഹം” – ബെൻസിമ പറഞ്ഞു.
“ഒരു ദിവസം ഇത് നടക്കും” എന്നും ബെൻസിമ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്പാനിഷ് ആർടിവിഇ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിലാണ് ബെൻസിമയുടെ പ്രതികരണം.
എംബാപ്പയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് നാളുകളായി ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഇത് സാധ്യമായിരുന്നില്ല. തനിക്ക് റയൽ മാഡ്രിഡിൽ കളിക്കണമെന്ന് എംമ്പാപ്പെ ഇതിനടുത്ത് പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു. അടുത്ത വർഷം ജൂണോടെ എംമ്പാപ്പെയും പി.എസ്.ജിയും തമ്മിലുള്ള കാരാർ അവസാനിക്കും. അതിനാൽ എംമ്പാപ്പെ ഇനി അധികം വൈകാതെ റയൽ മാഡ്രിഡിൽ എത്തുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
✍? എസ്.കെ.
Leave a reply