പി.എസ്.ജി സൂപ്പർ താരം എംബാപ്പയെ ടീമിലെത്തിക്കുന്നത് സംബന്ധിച്ച് ശുഭസൂചനകൾ നൽകി റയൽ മാഡ്രിഡ് ക്ലബ്ബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരെസ്.
എംബാപ്പയെ ടീമിലെത്തിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് എല്ലാം ജനുവരി 1ന് ശരിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പാനിഷ് പത്രം എൽ ഡിബേറ്റിന് നൽകിയ അഭിമുഖത്തിൽ പെരെസ് പറഞ്ഞതായാണ് റിപ്പോർട്ട്.
ഫ്രഞ്ച് വേൾഡ് കപ്പ് ചാംപ്യൻ കൂടെയായ എംബാപ്പയ്ക്ക് റയൽ മാഡ്രിഡ് ടീമിനോടുള്ള ഇഷ്ടം ഫുട്ബോൾ ലോകത്ത് പ്രശസ്തമാണ്. 2021 സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടണമെന്ന ആഗ്രഹം താൻ പി.എസ്.ജിയെ അറിയിച്ചതായി എംബാപ്പെ ആർഎംസി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ തുറന്ന് സമ്മതിച്ചിരുന്നു. റയൽ മാഡ്രിഡ് 2021 സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ എംബാപ്പെയെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും പി.എസ്.ജി അതിന് വഴങ്ങിയിരുന്നില്ല.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ വരുന്ന ജനുവരി വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ എംബാപ്പെ റയൽ മാഡ്രിഡിൽ എത്തുമെന്ന സൂചനയാണ് പെരെസിന്റെ വാക്കുകളിലൂടെ തെളിയുന്നത്. 2022 സമ്മർ ട്രാൻസ്ഫർ വിൻഡോവരെയാണ് എംബാപ്പെയുമായി പി.എസ്.ജിക്ക് കരാർ ഉള്ളത്.
✍? എസ്.കെ.
Leave a reply