സിറ്റിക്കും പി എസ് ജിക്കുമെതിരെ ലാലിഗ

മാഞ്ചസ്റ്റർ സിറ്റിക്കും പാരീസിനുമെതിരെ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന് പരാതി നൽകി സ്പാനിഷ് ഫസ്റ്റ് ഡിവിഷൻ ലീഗ് ആയ ലാലിഗാ.ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിക്കുന്നു എന്ന പേരിലാണ് വമ്പന്മാർക്കെതിരെ പരാതിയുമായി ലാലിഗ രംഗത്തെത്തിയത്. സിറ്റിക്കെതിരെ ഏപ്രിലിലും പി എസ് ജിക്കെതിരെ അവസാന ആഴ്ചയിലുമാണ് പരാതി നൽകിയത്. റയൽ മാഡ്രിഡിലേക്കത്തും എന്ന് റൂമറുകൾ ഉണ്ടായിരുന്ന ഫ്രഞ്ച് താരം എമ്പാപേ അവസാനനിമിഷം പി എസ് ജിയുമായി കരാർ പുതുക്കിയിരുന്നു. അന്ന് തന്നെ സംഭവത്തിനെതിരെ ലാലിഗ പ്രസിഡന്റ്‌ ജാവിയർ ടെബാസ് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഡോർട്മുണ്ട് താരം ഏർലിങ് ഹാലാണ്ടിനെ സൈൻ ചെയ്തതിനാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള പരാതി. വമ്പൻ പണം മുടക്കിയുള്ള ഇത്തരം നീക്കങ്ങൾ ഫുട്ബാളിന്റെ നിലനിൽപ്പിനെയും മറ്റും ബാധിക്കുകയും മറ്റ് യൂറോപ്യൻ ഫുട്ബോൾ ലീഗുകളെയും ടീമുകളെയും മുറിവേൽപ്പിക്കുമെന്നും ലാലിഗ പറഞ്ഞു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply