ചെൽസിയും ലെസ്റ്ററും നേർക്കുനേർ

 

ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യ പ്രീമിയർലീഗ് മത്സരത്തിൽ ഒന്നാംസ്ഥാനക്കാരായ ചെൽസി 12ആം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയെ നേരിടും.

പരിക്കുകരണം സൂപ്പർ താരങ്ങളായ ലുക്കാകു, കൊവാസിക് എന്നിവർ കളിക്കില്ല. തിമോ വെർണർ, തിയാഗോ സിൽവ എന്നിവരുടെ കാര്യവും സംശയത്തിലാണ്.പരിക്കുമാറി മേസൺ മൗണ്ടും പുലിസിക്കും ടീമിലേക്ക് തിരിച്ചെത്തി.ലെസ്റ്റർ താരങ്ങളായ ടെലിമൻസും ഫോഫാനയും പരിക്കുകാരണം കളിക്കില്ല

പതിവുശൈലിയായ 3421 എന്ന ഫോർമേഷനിലാകും ടുചെൽ ടീമിനെ അണിനിരത്തുക. ഗോൾ പോസ്റ്റിൽ എഡുവേർഡ് മെൻഡിയാകും കളിക്കുക. ഡിഫെൻസിൽ റൂഡിഗർ, ക്രിസ്റ്റെന്സൺ, അസ്പിലിഖ്റ്റ, ചില്ല്‌വെൽ ജെയിംസ് എന്നിവരാകും കളിക്കാൻ സാധ്യത. മധ്യനിരയിൽ ജോർജിനോയും കാന്റെയും കളിക്കുമ്പോൾ അറ്റാക്കിങ്ങിൽ മൗണ്ട്, ഹട്സൺ ഓടോയി ഹവേർട്സ് ട്രെയോ കളിക്കും.

ലെസ്റ്ററിന്റെ ഹോമായ കിങ് പവർ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. കിങ് പവർ സ്റ്റേഡിയത്തിൽവെച്ചുനടന്ന അവസാന മൂന്നുമത്സരങ്ങളിലും തോൽവിയറിയാത്തതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ലെസ്റ്റർ കളിക്കാനിറങ്ങുക.എവേ മത്സരം വിജയിച്ച് ഒന്നാംസ്ഥാനമുറപ്പിക്കാനായിരിക്കും ടൂക്കലും കൂട്ടരും ശ്രമിക്കുക.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply