ബ്ലാസ്റ്റേഴ്സിന് ഇനി ആശ്വസിക്കാം; ആ താരം പൂർണ്ണ സജ്ജനായി മടങ്ങി എത്തുന്നു.

പരിക്കിന്റെ പിടിയിലായ കേരള ബ്ലാസ്റ്റേഴ്സിന്റെ കോയേഷ്യൻ സെന്റർ ബാക് മാർകോ ലെസ്‌കോവിച്ച് പരിക്ക് മാറി കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി കളത്തിലെത്തിയിരുന്നു. നേരത്തെ തന്നെ ലെസ്‌കോയുടെ പരിക്ക് ബേധമായിരുന്നെങ്കിലും താരം മത്സരത്തിന് പൂർണ്ണ സജ്ജനായിരുന്നില്ല. അതിനാലാണ് താരത്തിന്റെ മടങ്ങി വരവ് ഏറെ വൈകിയത്. ഇത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. തുടർച്ചയായ വിജയങ്ങളുമായി മുന്നേറുമ്പോഴാണ്‌ ടീമിന് ലെസ്‌കോയെ പരിക്ക് കാരണം നഷ്ടമായതും, തുടർന്ന് ടീമിന്റെ ഫോം മോശമാവുകയും ചെയ്തത്.

എന്നാൽ ഇന്നു കേരള ബ്ലാസ്റ്റേഴ്‌സ് ലെസ്‌കോയുടെ ഒരു ഹൃസ്വ വീഡിയോ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചു. ‘മുമ്പത്തേക്കാൾ മികച്ചതായി തിരിച്ചെത്തിയിരിക്കുന്നു’ എന്നാണ് ലെസ്‌കോയുടെ വീഡിയോക്ക് ടീം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഇതുവഴി ലെസ്‌കോ മത്സരങ്ങൾക്ക് പൂർണ്ണ സജ്ജനായിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ. ഇതോടെ ഞായറാഴ്ച്ച ലീഗ് ഘട്ടത്തിൽ കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരത്തിന് ആദ്യ ഇലവനിൽ തന്നെ ലെസ്‌കോ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

What’s your Reaction?
+1
2
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply