ആറ് വ്യത്യസ്ത ക്ലബ്ബുകൾക്കെതിരെ ഗോളുകൾ! ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കെതിരെ മെസ്സിയുടെ ഗോൾനേട്ടം എത്ര?

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലയണൽ മെസ്സിയുടെ ഗോളടക്കം എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പി എസ് ജി വിജയിച്ചത്. മെസ്സിയുടെ പി എസ് ജി ജേഴ്സിയിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇന്നലെ പിറന്നത്.സിറ്റിക്കെതിരായ ഏഴാമത്തെ ഗോളും.

പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കെതിരെയുള്ള മെസ്സിയുടെ ഇരുപത്തിയേഴാം ഗോൾകൂടിയായിരുന്നു ഇന്നലെ നേടിയത്.35മത്സരങ്ങളിലാണ് മെസ്സി ഇത്രയും ഗോളുകൾ നേടിയത്.

ആദ്യമായി മെസ്സി പ്രീമിയർ ലീഗ് ക്ലബ്ബിനെതിരെ ഗോൾ നേടുന്നത് 2008/09 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ്. അന്ന് ബാർസ എതിരില്ലാത്ത 2ഗോളുകൾക്ക് ജയിക്കുകയും ചെയ്തു.പിന്നീട് 2010/11സീസൺ ചാമ്പ്യൻസ് ലീഗ് ഫൈനലിലും യുണൈറ്റഡിനെതിരെ മെസ്സി ഗോൾ നേടി.

ആകെ നേടിയ 27 ഗോളുകളിൽ മെസ്സി കൂടുതൽ ഗോളുകൾ നേടിയത് ആഴ്സനലിനെതിരെയാണ്.
ഒരു മത്സരത്തിൽ നേടിയ നാല് ഗോളുകളടക്കം 9ഗോളുകൾ ആണ് മെസ്സി ആഴ്സനലിനെതിരെ നേടിയത്.ആഴ്സനലിനെ കൂടാതെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും മെസ്സി ഹാട്രിക്ക് ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.2016/17 സീസൺ ചാമ്പ്യൻസ് ലീഗിലായിരുന്നു അത്.

മെസ്സി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത് ചെൽസിക്കെതിരെയാണെങ്കിലും ആകെ ഗോൾ നേട്ടം 3എണ്ണം മാത്രമാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകൾക്കെതിരെ മെസ്സിയുടെ ഗോൾ നേട്ടം എത്രയാണെന്ന് നോക്കാം,

ആഴ്സനൽ – 6 മത്സരങ്ങൾ 9 ഗോളുകൾ
ചെൽസി – 10 മത്സരങ്ങൾ 3 ഗോളുകൾ
മാഞ്ചസ്റ്റർ യുണൈറ്റഡ് -6മത്സരങ്ങൾ 4ഗോളുകൾ
മാഞ്ചസ്റ്റർ സിറ്റി – 7മത്സരങ്ങൾ 7ഗോളുകൾ

ടോട്ടെൻഹാം ഹോട്സ്പർ – 2 മത്സരങ്ങൾ 2 ഗോളുകൾ
ലിവർപൂൾ – 4മത്സരങ്ങൾ 2 ഗോളുകൾ

ആകെ : 35 മത്സരങ്ങൾ 27 ഗോളുകൾ

  • ഹാരിസ് മലയിൽ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply