ലോകകപ്പിന് ശേഷം അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി ഫുട്‌ബോൾ മതിയാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഇനിയും കളി തുടരാനാണ് താത്പര്യമെന്ന് താരം തന്നെ വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾ കെട്ടടങ്ങി. എന്നാൽ ഇപ്പോഴിതാ മെസ്സിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വാർത്തകൾ വരുന്നു. മെസ്സി തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദേശീയ ടീമിനായി എല്ലാം നേടിയെന്നും ഇനി ഒന്നും ബാക്കിയില്ലെന്നും മെസ്സി പറയുന്നു.
“ഞാനിപ്പോൾ കരിയറിന്റെ അവസാനത്തിലാണ്, ഞാൻ സ്വപ്‌നം കണ്ടതെല്ലാം ദേശീയ ടീമിന് വേണ്ടി സ്വന്തമാക്കിക്കഴിഞ്ഞു. വ്യക്തിപരമായും അങ്ങനെത്തന്നെ. കരിയർ തുടങ്ങുമ്പോൾ ഇതെല്ലാം സംഭവിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ഇപ്പോൾ ലഭിക്കുന്നതെല്ലാം ആസ്വദിക്കുന്നു. ആരോടും പരിഭവമോ പരാതിയോ ഇല്ല, ഇനിയും എന്തെങ്കിലും കൂടുതലായി ആഗ്രഹിക്കാനോ ഇല്ല”- മെസ്സി പറഞ്ഞു. ഒരു റേഡിയോ അഭിമുഖത്തിനിടെയാണ് മെസ്സി ഇക്കാര്യങ്ങള്‍ പറയുന്നത്.
Leave a reply