ലയണൽ മെസ്സി ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് ആലപ്പുഴക്കാരുടെ ചവിട്ടിയിൽ.

ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗ സ്റ്റേഡിയത്തിൽ കളിക്കാർ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നിടത്ത് ഉപയോഗിക്കുന്ന ചവിട്ടി നിർമ്മിക്കുന്നത് ആലപ്പുഴ ചേർത്തലയിലെ ട്രാവൻകൂർ കൊക്കോടഫ്ററ് എന്ന കമ്പനി. പുതുതായി ടീമിലെത്തിയ മെംഫിസ് ഡിപ്പൈ കളിക്കത്തിലേക്ക് ഇറങ്ങുന്ന ദൃശ്യം ടീം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് ഈ കൗതുകം പുറത്തറിയുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ടീമിനുവേണ്ട ചവിട്ടികൾ നിർമ്മിച്ചുനൽകുന്നത് ട്രാവൻകൂർ കൊക്കോടഫ്റ്റാണ്.

ബാഴ്‌സ മുൻ താരവും, കോച്ചുമായിരുന്ന ഫുട്ബോൾ ഇതിഹാസം ജൊഹാൻ ക്രൈഫിന്റെ പേരിനോടൊപ്പം ”Go Out and Enjoy” എന്നർത്ഥം വരുന്ന “SALID Y DISFRUTAD” എന്ന അദ്ദേഹത്തിന്റെ തന്നെ പ്രസ്തമായ സ്പാനിഷ് വാചകവും ആലേഖനം ചെയ്ത ചവിട്ടിയാണ് ബാഴ്‌സ സ്റ്റേഡിയത്തിൽ ഉപയോഗിക്കുന്നത്. ക്യാമ്പ് നൗ സ്റ്റേഡിയത്തിൽ ഇതിഹാസ താരം ലയണൽ മെസ്സിയും, വേൾഡ് കപ്പ് ജേതാവായ ഗ്രിസ്‌മാനുമുൾപ്പെടെ എണ്ണം പറഞ്ഞ ഫുട്ബോൾ താരങ്ങൾ കളിക്കളത്തിലേക്ക് തങ്ങളുടെ ചവിട്ടിയിൽ ചവിട്ടി ഇറങ്ങുന്നത് ഏറെ അഭിമാനത്തോടെയാണ് കോക്കോടഫ്റ്റ് കമ്പനി കാണുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെയും, ലാലീഗയുടെയും, യൂറോ കപ്പിന്റെയുമെല്ലാം ഔദ്യോഗിക മെർച്ചൻഡൈസ് നിർമ്മാതാക്കളായ കമ്പനി ബാഴ്‌സലോണക്ക് പുറമെ ലെസ്റ്റർ സിറ്റി, സ്റ്റോക്ക് സിറ്റി, നോർവിച്ച് സിറ്റി, വാറ്റ്ഫോർഡ് എഫ്.സി തുടങ്ങിയ ടീമുകൾക്കായും ചവിട്ടികൾ നിർമ്മിക്കുന്നുണ്ട്.

– എസ്. കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply