മെസ്സി സൗജന്യമായി കളിക്കുമെങ്കിൽ ബാഴ്സയിൽ തുടരാമായിരുന്നു.

ലയണൽ മെസ്സി വേതനം വാങ്ങാതെ കളിക്കുമെന്നു താൻ പ്രതീക്ഷിച്ചിരുന്നതായി ബാഴ്സലോണ ക്ലബ്ബ് പ്രസിഡന്റ് ജോവാൻ ലപോർട്ട. മെസ്സിയുടെ വേതന കരാർ ലാലിഗ അംഗീകരിക്കാത്തത് കൊണ്ടായിരുന്നു താരത്തിന് ബാഴ്സലോണ വിടേണ്ടി വന്നത്.

‘മെസ്സിയോട് സൗജന്യമായി കളിക്കുമോ എന്ന് ചോദിക്കാൻ ആകുമായിരുന്നില്ല. എന്നാൽ മെസ്സി അങ്ങനെ ചോദിക്കുമെന്ന ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു’-ലപോർട്ട പറഞ്ഞു.

മെസ്സി നിലവിൽ കളിക്കുന്ന ഫ്രഞ്ച് ടീം പി.എസ്.ജിയിൽ നിന്നും മെസ്സിയെ സ്വന്തമാക്കാനുള്ള സമ്മർദ്ദം വലുതായിരുന്നു. തനിക്ക് ഒന്നും ചെയ്യാൻ ആകുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസ്സി വേതനം വാങ്ങാതെ കളിക്കാൻ തയ്യാറായിരുന്നു എങ്കിൽ ലാലിഗ അതിന് സമ്മതിച്ചേനെ. എന്നാൽ മെസ്സി അങ്ങനെ വേതനം വാങ്ങാതെ കളിക്കാൻ തയ്യാറാണെന്ന് പറഞ്ഞില്ലെന്നും ലപോർട്ട വ്യക്തമാക്കി.

സ്പാനിഷ് റേഡിയോ RAC1ന് നൽകിയ അഭിമുഖത്തിലാണ് ലപോർട്ടയുടെ പ്രതികരണം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply