ലീഗിലും “ക്ലച്ച്” പിടിച്ച്‌ മെസ്സി. ലീഗ് വണ്ണിൽ മെസ്സിയുടെ ആദ്യ ഗോൾ പിറന്നു | വീഡിയോ.

ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ടീമായ പി.എസ്.ജിയിൽ എത്തിയ മെസ്സിക്ക് ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ ഗോൾ നേടാനാവാത്തത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പി.എസ്.ജി ജേഴ്‌സിയിൽ ചാമ്പ്യൻസ് ലീഗിൽ മെസ്സി ഗോളുകൾ നേടിയെങ്കിലും ലീഗ് മത്സരങ്ങളിൽ ഗോൾ നേടാത്തത് ആരാധകരെയും വിഷമിപ്പിച്ചു. എന്നാൽ ഏതാനും ചില മത്സരങ്ങൾ മാത്രമേ മെസ്സി പൂർണ്ണ സമയം ലീഗ് മത്സരങ്ങളിൽ ഇറങ്ങിയുള്ളൂ. കൂടാതെ പരിക്ക് അലട്ടികൊണ്ടിരുന്നതും താരത്തിന് തിരിച്ചടിയായി. ചില മത്സരങ്ങളിൽ പൂർണ്ണതോതിൽ മത്സരത്തിന് ഫിറ്റ് അല്ലാഞ്ഞിട്ടും മെസ്സിക്ക് കളത്തിറങ്ങേണ്ടി വന്നു.

എന്നാൽ ഏറെ ലീഗ് മത്സരങ്ങളിൽ പി.എസ്.ജിക്ക് വേണ്ടി ഇറങ്ങിയിട്ടും മെസ്സി ഗോളോ, അസ്സിസ്റ്റോ നേടുന്നില്ല എന്ന വിമർശനത്തിനും, ട്രോളുകൾക്കും ഇന്നലെയോടെ അവസാനമായി. ഇന്നലെ നാൻറ്റെസിനെതിരെ നടന്ന മത്സരത്തിന്റെ എൺപത്തിയേഴാം മിനുറ്റിൽ എംബപ്പേ നൽകിയ പന്ത് ബോക്സിന് പുറത്തുനിന്നും എടുത്ത ഒരു ലോങ്ങ് റേഞ്ചറിലൂടെ മെസ്സി ഗോളാക്കുകയായിരുന്നു. ഇതോടെ മത്സരത്തിൽ രണ്ട് ഗോളിന്റെ ലീഡ് എടുത്ത പി.എസ്.ജി വിജയം കൈവരിച്ചു. മത്സരത്തിൽ 3-1 സ്കോറിനാണ് പി.എസ്.ജി നാൻറ്റെസിനെ പരാജയപ്പെടുത്തിയത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply