ലിവർപൂളിനെ സമനിലയിൽ തളച്ച് ബ്രെന്റ്ഫോഡ്, ആവേശകരമായ മത്സരത്തിൽ പിറന്നത് ആറ് ഗോളുകൾ | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെ സമനിലയിൽ കുരുക്കി ബ്രെന്റ്ഫോഡ്. ബ്രെന്റ്ഫോഡ് ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി. ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരം തീർത്തും ആവേശകരമായാണ് അവസാനിച്ചത്.

മത്സരത്തിൽ ആദ്യപകുതിയിൽ പിന്നോക്കിലൂടെ ബ്രെന്റ്ഫോഡാണ് ലീഡ് എടുത്തത്. എന്നാൽ ഒട്ടും താമസിക്കാതെ ജോട്ടയിലൂടെ ലിവർപൂൾ തിരിച്ചടിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ രണ്ട് തവണ ലിവർപൂൾ ലീഡ് എടുത്തെങ്കിലും ബ്രെന്റ്ഫോഡ് രണ്ട് തവണയും സമനില ഗോളുകൾ കണ്ടെത്തുകയായിരുന്നു. സലായും, ജോനെസ്‌മാണ് ലിവർപൂളിന്റെ രണ്ടും മൂന്നും ഗോളുകൾ നേടിയത്. ബ്രെന്റ്ഫോഡിനായി ജനല്റ്റും, വിസ്സയുമാണ് സമനില ഗോളുകൾ കണ്ടെത്തിയത്.

മറ്റു മത്സരങ്ങളിൽ എവർട്ടൺ നോർവിച്ച് സിറ്റിയെ 2-0 സ്കോറിനും, വെസ്റ്റ് ഹാം ലീഡ്സ് യുണൈറ്റഡിനെ 2-1നും പരാജയപ്പെടുത്തി. ലെസ്റ്റർ സിറ്റി-ബേൺലി മത്സരവും(2-2), വാറ്റ്ഫോഡ്-ന്യൂ കാസിൽ മത്സരവും (1-1) സമനിലയിൽ കലാശിച്ചു.

ഇന്ന് വൈകിട്ട് നടന്ന മത്സരങ്ങളിൽ ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ യൂണൈറ്റഡിനെയും, മാഞ്ചസ്റ്റർ സിറ്റി ചെൽസിയെയും ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply