ലിവർപൂളിന് തകർപ്പൻ ജയം: സിറ്റിക്ക് സമനില കുരുക്ക് | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂളിന് തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ ക്രിസ്റ്റൽ പാലസിനെ തകർത്തത്. സാദിയോ മാനെ, സലാഹ്, കെയ്‌റ്റെ എന്നിവരാണ് ലിവർപൂളിനായി സ്കോർ ചെയ്തത്. ഈ വിജയത്തോടെ ലിവർപൂൾ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സൗത്താംപ്റ്റന്റെ സമനില കുരുക്ക്. സിറ്റിയുടെ നിരന്തര മുന്നേറ്റങ്ങൾ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മത്സരത്തിലുടനീളം സിറ്റി ഗോളിനായി പരിശ്രമിച്ചെങ്കിലും സൗത്താംപ്റ്റൻ ശക്തമായി പ്രതിരോധിച്ചതിലൂടെ ശ്രമങ്ങളെല്ലാം വിഫലമായി.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ബ്രെന്റഫോഡ് വോൾവ്‌സിനെ 2-0 സ്കോറിനും, വാറ്റ്ഫോഡ് നോർവിച്ച് സിറ്റിയെ 3-1നും, ആർസനൽ ബേൺലിയെ 1-0നും, ആസ്റ്റൺ വില്ല എവർട്ടനെ 3-0 സ്കോറിനും പരാജയപ്പെടുത്തിയപ്പോൾ ലീഡ്സ് ന്യൂകാസിൽ മത്സരം 1-1 സമനിലയിലും കലാശിച്ചു.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply