യുവേഫ എ പരിശീലകൻ ടോർബൻ വിറ്റജെവ്സ്കി ലൂക്കാ എസ് സി യിൽ അക്കാദമി പരിശീലകനായി ചേരും. 2023 -ൽ അദ്ദേഹം മെയിൻ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജർമൻ പരിശീലകനാണ് ടോർബൻ വിറ്റ ജെവ്സ്കി . എ. ഹാനോവർ അണ്ടർ 19, BSC അക്കോസ്റ്റ, TSV ബെറെൻബോസ്റ്റൽ, ഹീലർ SV അണ്ടർ 17 തുടങ്ങിയ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇരുപത്തിയാറുകാരനായ ഇദ്ദേഹത്തിന്റെ സാന്നിധ്യം ലൂക്ക എസ് സി ക്ക് ഒരു മുതൽക്കൂട്ടാവുമെന്ന് തന്നെ വിശ്വസിക്കാം.
മലപ്പുറം ആസ്ഥാനമായുള്ള ലൂക്ക എസ് സി സീനിയർ ടീം കേരളത്തിലെ ടോപ്പ് ഡിവിഷൻ ഫുട്ബോൾ ലീഗായ കേരള പ്രീമിയർ ലീഗിലെ ഉറച്ച സാന്നിധ്യമാണ്.
ക്ലബ്ബും വിറ്റജെവ്സ്കിയും പരസ്പരണ ധാരണയിൽ എത്തിയിട്ടുണ്ടെന്നും സൈനിങ്ങ് പ്രക്രിയകൾ പുരോഗമിക്കുന്നു എന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ.
✍️ ജുമാന
Leave a reply