റഷ്യയിൽ കളിക്കുന്നു, പോളിഷ് താരത്തെ നാഷണൽ ടീമിൽ നിന്ന് ഒഴിവാക്കി

റഷ്യൻ ക്ലബ് സ്പാർട്ടക് മോസ്‌കോയിൽ ചേർന്നതിനെ തുടർന്ന് പോളിഷ് ഇടത് വിംഗ് ബാക്ക് താരമായ മാച്ചി റിബുസിനെ പോളണ്ട് നാഷണൽ ടീമിൽ നിന്ന് ഒഴിവാക്കി. വേൾഡ് കപ്പ്‌ സ്‌ക്വാഡിലേക്കും താരത്തെ പരിഗണിക്കില്ല.5 വർഷമായി റഷ്യൻ ക്ലബ്ബായ ലോക്കോമോട്ടീവ് മോസ്‌കോയിൽ കളിച്ചിരുന്ന താരം ഫ്രീ ഏജന്റായി ചിരവൈരികളായ സ്പാർട്ടക് മോസ്‌കോയിൽ ചേർന്നതിന് ഉടനെയാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയത്.താരം റഷ്യയിൽ തന്നെ തുടരാൻ തീരുമാനിച്ചത്തോടെയാണ് തീരുമാനം.റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയുമായുള്ള വേൾഡ് കപ്പ്‌ പ്ലേ ഓഫ് സെമിഫൈനൽ മത്സരം കളിക്കാനും പോളണ്ട് വിസമ്മതിച്ചിരുന്നു.പോളിഷ് ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവന പ്രകാരം പോളിഷ് കോച്ച് താരവുമായി ആശയവിനിമയം നടത്തിയിരുന്നു.താരത്തിന്റെ ഇപ്പോഴത്തെ ക്ലബ് സ്ഥിതി അനുസരിച്ച് സെപ്തംബറിലെ ക്യാമ്പിലേക്ക് വിളിക്കില്ലെന്നും ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ്‌ ടീമിലേക്ക് പരിഗണിക്കില്ലെന്നും കോച്ച് നേരിട്ടറിയിച്ചു.താരത്തിനൊപ്പം റഷ്യയിൽ കളിക്കുന്ന മറ്റ് പോളിഷ് താരങ്ങൾ രാജ്യം വിടാൻ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.പോളണ്ടിനായി 66 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 2 ഗോളും 14 അസിസ്റ്റും നേടിയിട്ടുണ്ട്.വേൾഡ് കപ്പിൽ ഗ്രൂപ്പ് സിയിൽ അർജന്റീന മെക്സികോ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് പോളണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply