യൂറോപ്പിലെ ഏറ്റവും മികച്ച ടീം മാഞ്ചസ്റ്റർ സിറ്റി; യുവേഫ റാങ്കിങ് പുറത്തിറക്കി – മറ്റുള്ളവരുടെ റാങ്കിങ് ഇങ്ങനെ.

ഏറ്റവും പുതിയ റാങ്കിങ് പ്രകാരം യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി തിരഞ്ഞെടുക്കപ്പെട്ടു. യുവേഫ പുറത്തിറക്കിയ റാങ്കിങ് പട്ടികയിൽ 131 പോയിന്റോടെയാണ് മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തെത്തിയത്. 130 പോയിന്റുമായി ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്ക് രണ്ടാം സ്ഥാനത്തും, 123 പോയിന്റുമായി മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലിവർപൂൾ മൂന്നാം സ്ഥാനത്തുമെത്തി.

2016-17 വർഷത്തിൽ ആദ്യ പത്തിൽ പോലും ഇല്ലായിരുന്ന മാഞ്ചസ്റ്റർ സിറ്റി ഘട്ടം ഘട്ടമായാണ് റാങ്കിങ് ഉയർത്തി നിലവിൽ ഒന്നാമതെത്തിയത്.

2016-17 : 12-ാം സ്ഥാനം

2017-18 : 8-ാം സ്ഥാനം

2018-19 : 6-ാം സ്ഥാനം

2019-20 : 6-ാം സ്ഥാനം

2020-21 : 3-ാം സ്ഥാനം

2021-22 : 3-ാം സ്ഥാനം

2022-23 : 1-ാം സ്ഥാനം എന്നിങ്ങനെയാണ് സിറ്റിയുടെ കുതിപ്പ്. 5 വർഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് യുവേഫ റാങ്കിങ് പുറത്തുവിടാറുള്ളത്.

 

നിലവിലെ റാങ്കിങ് പ്രകാരം ആദ്യ പത്തിലെ മറ്റു ടീമുകളുടെ സ്ഥാനങ്ങൾ.

4 – ചെൽസി (ഇംഗ്ലണ്ട്)

5 – പിഎസ്‌ജി (ഫ്രാൻസ്)

6 – റിയൽ മാഡ്രിഡ് (സ്പെയിൻ)

7 – ബാഴ്‌സലോണ (സ്പെയിൻ)

8 – മാഞ്ചസ്റ്റർ യുണൈറ്റഡ് (ഇംഗ്ലണ്ട്)

9 – യുവന്റസ് (ഇറ്റലി)

10 – അയാക്സ് (നെതർലൻഡ്സ്)

What’s your Reaction?
+1
5
+1
3
+1
1
+1
9
+1
2
+1
4
+1
3

Leave a reply