ക്ലാസ്സിക്ക് പോരാട്ടത്തിൽ സിറ്റിയെ വീഴ്ത്തി പി.എസ്.ജി | UCL വിശേഷങ്ങൾ.

യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്നു നടന്ന ഗ്രൂപ്പ് തല മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പി.എസ്.ജിക്ക് വിജയം. ആദ്യ പകുതിയിൽ ഇദ്രിസെ ഗുയെയും, രണ്ടാം പകുതിയിൽ ലയണൽ മെസ്സിയുമാണ് പി.എസ്.ജിക്കായി സ്കോർ ചെയ്തത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് സിറ്റി ആയിരുന്നെങ്കിലും ഗോളുകൾ അകന്നു നിന്നു. നിരവധി സുവർണ്ണാവസരങ്ങൾ സിറ്റി മുന്നേറ്റം സൃഷ്ടിച്ചെങ്കിലും പി.എസ്.ജി ഗോൾ കീപ്പർ ഡൊന്നാരുമ്മയുടെ മികച്ച പ്രകടനം കൂടെയായപ്പോൾ സിറ്റിയുടെ ഗോൾ ശ്രമങ്ങളെല്ലാം വിഫലമായി. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിൽ നിന്നും പി.എസ്.ജിയിൽ എത്തിയ ശേഷം മെസ്സി നേടുന്ന ആദ്യ ഗോളെന്ന പ്രത്യേകതയും ഇന്നത്തെ ഗോളിനുണ്ട്.

മറ്റൊരു മത്സരത്തിൽ ലിവർപൂളിന് തകർപ്പൻ ജയം. പോർത്തോയെ 5-1 സ്കോറിനാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ലിവർപൂളിനായി സലാഹ്, ഫിർമിനോ എന്നിവർ രണ്ട് വീതം ഗോളും മാനെ ഒരു ഗോളും കണ്ടെത്തി.

ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ റയൽ മാഡ്രിഡിനെ ഷെരിഫ് 2-1 സ്കോറിനും, ഡോർട്മുണ്ട് സ്പോർട്ടിങ്ങിനെ 1-0നും, ക്ലബ്ബ് ബർഗ്ഗെ ലെയ്പ്സിഗ്‌നെ 2-1നും, അത്ലറ്റികോ മാഡ്രിഡ് എ.സി.മിലാനെ 2-1നും, അയാക്സ് ബേസിക്ടാസിനെ 2-0 സ്കോറിനും പരാജയപ്പെടുത്തിയപ്പോൾ ശക്റ്റർ-ഇന്റർ മിലാൻ(0-0) സമനിലയിലും കലാശിച്ചു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply