മാഞ്ചസ്റ്റർ ഈസ് ബ്ലൂ ! ഓൾഡ് ട്രാഫോഡിൽ യുണൈറ്റഡിനെ വീഴ്ത്തി സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് തീർത്തും നിഷ്പ്രഭരായി. മത്സരത്തിന്റെ എല്ലാ സമയത്തും യൂണൈറ്റഡിനുമേൽ സിറ്റി വ്യക്തമായ ആധിപത്യം പുലർത്തി. യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡിഗയ നടത്തിയ മികച്ച സേവുകളാണ് സിറ്റിയുടെ സ്കോർ രണ്ടിൽ എങ്കിലും തടഞ്ഞു നിർത്തിയത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ഏഴാം മിനുട്ടിൽ യുണൈറ്റഡ് താരം എറിക്ക് ബെയ്‌ലിയുടെ ഔൻ ഗോളിൽ സിറ്റി ലീഡ് നേടി. തുടർന്ന് മത്സരത്തിൽ മികച്ച ഫോമിലുണ്ടായ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡിഗയ വരുത്തിയ പിഴവിൽ ക്യാൻസലോ നൽകിയ അസ്സിസ്റ്റ് ബെർണാഡോ സിൽവ ഗോളാക്കിയതോടെ ആദ്യപകുതിയിൽ തന്നെ സിറ്റി രണ്ട് ഗോളിന്റെ ലീഡ് കണ്ടെത്തി. രണ്ടാം പകുതിയിലും സിറ്റി കളിയിൽ ആധിപത്യം പുലർത്തിയതോടെ യുണൈറ്റഡ് കളത്തിലേ ഇല്ലാതായി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. യുണൈറ്റഡ് ആരാധകർക്ക് മുൻപിൽ സിറ്റിയുടെ ഡെർബി വിജയം യുണൈറ്റഡ് കോച്ച് ഓലെക്ക് കൂടുതൽ സമ്മർദ്ദം നൽകുമെന്നത് തീർച്ചയാണ്. കഴിഞ്ഞ സീസണിൽ സിറ്റി ഹോം ഗ്രൗണ്ടായ എത്തിഹാദിൽ 2-0 സ്കോറിന് യുണൈറ്റഡ് വിജയിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് സിറ്റി ഇന്നത്തെ വിജയത്തോടെ നൽകിയത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply