യുണൈറ്റഡും ചെൽസിയും പരാജയപ്പെട്ടു; സിറ്റിക്ക് ഒരു ഗോൾ വിജയം | EPL വിശേഷങ്ങൾ.

പ്രീമിയർ ലീഗിൽ ഇന്നു നടന്ന മത്സരത്തിൽ ചെൽസിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ഗോളിന്റെ വിജയം. ഗബ്രിയേൽ ജീസസാണ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ സിറ്റിക്കായി ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ സിറ്റി ആക്രമണത്തിൽ ആധിപത്യം പുലർത്തി. ഒട്ടനവധി അവസരങ്ങൾ സിറ്റി മുന്നേറ്റ നിര സൃഷ്ടിച്ചെങ്കിലും കൂടുതൽ ഗോളുകൾ കണ്ടെത്താനായില്ല. സീസണിൽ ചെൽസിയുടെ ആദ്യ പരാജയമാണിത്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആസ്റ്റൺ വില്ല അട്ടിമറിച്ചു. 2009നു ശേഷം ഇത് ആദ്യമായാണ് ആസ്റ്റൺ വില്ല ഒരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തുന്നത്. മത്സരത്തിലുടനീളം യുണൈറ്റഡ് ആക്രമിച്ചു കളിച്ചെങ്കിലും മത്സരത്തിന്റെ 88ആം മിനുറ്റിൽ ഹൗസെ നേടിയ ഏക ഗോളിൽ ആസ്റ്റൺ വില്ല വിജയിക്കുകയായിരുന്നു. എന്നാൽ മത്സരത്തിലേക്ക് തിരിച്ചു വരാൻ ഇഞ്ചുറി സമയത്തിൽ ഹൗസെ തന്നെ വരുത്തിയ ഹാൻഡ് ബോളിൽ യുണൈറ്റഡിന് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും, കിക്ക്‌ എടുത്ത ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റി ലക്ഷ്യത്തിന് പുറത്തേക്കടിച്ച് കളഞ്ഞതോടെ യുണൈറ്റഡ് തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply