0-1 നിന്നും 3-1 ലേക് തിരിച്ചു വന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് fa കപ്പ് അടുത്ത റൗണ്ടിൽ

വെസ്റ്റ് ഹാമിനെ 3-1ന് തോൽപ്പിച്ച് എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.ന്യൂകാസിലിനെതിരെ ഞായറാഴ്ച നടന്ന ലീഗ് കപ്പ് ഫൈനൽ വിജയത്തിന് തുടക്കമിട്ട ടീമിൽ ആറ് മാറ്റങ്ങൾ വരുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യ പകുതിയിൽ തീർത്തും വെസ്റ്റ് ഹാമിന്റെ നല്ല നീക്കങ്ങൾ ആണ് കാണാൻ കഴിഞ്ഞത്. ഡി ഹിയയുടെ നല്ല സേവുകൾ വേണ്ടി വന്നു കളി ആദ്യ പകുതിയിൽ ഗോൾ രഹിതമായി നിൽക്കാൻ.

രണ്ടാം പകുതിയിലും വെസ്റ്റ് ഹാം നന്നായി തുടങ്ങി. കളിയുടെ 54ആം മിനുട്ടിൽ അവർ ലീഡ് നേടി. ബെൻറാമയുടെ ഗംഭീര ഫിനിഷ് ആണ് യുണൈറ്റഡിനെ ഞെട്ടിച്ചത്. ഇതിനു പിന്നാലെ യുണൈറ്റഡ് റാഷ്ഫോർഡിനെയും ലിസാൻഡ്രോ മാർട്ടിനസിനെയും കളത്തിൽ എത്തിച്ചു.72-ാം മിനിറ്റിൽ കാസെമിറോയുടെ പന്ത് വലയിലെത്തിയെങ്കിലും ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്രീകിക്കിൽ നിന്നുള്ള ഹെഡ്ഡർ VAR അവലോകനത്തെത്തുടർന്ന് ഓഫ്സൈഡായി.77ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില കണ്ടെത്തി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ ഒരു സെൽഫ് ഗോളായി വലയിലേക്ക് കയറുക ആയിരുന്നു. 90-ാം മിനിറ്റിൽ അർജന്റീനിയൻ കൗമാരക്കാരൻ ഗാർനാച്ചോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു.പിന്നാലെ ഫ്രെഡിലൂടെ യുണൈറ്റഡ് മൂന്നാം ഗോളും നേടി. ടീം ക്വാർട്ടറും ഉറപ്പിച്ചു.എഫ്‌എ കപ്പിൽ അഞ്ചാം റൗണ്ടിൽ 1-0ന് ജയിച്ച് ഷെഫീൽഡ് യുണൈറ്റഡ് ടോട്ടൻഹാമിനെ പുറത്താക്കി. 79-ാം മിനിറ്റിൽ ഇലിമാൻ എൻഡിയായെ നേടിയ ഗോളാണ് ഷെഫീൽഡിന്റെ വിജയം ഉറപ്പിച്ചത്.

FA കപ്പ് അടുത്ത റൗണ്ടിൽ ഫുൾഹം ആണ് എതിരാളികൾ .

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply