ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏഴാം ആഴ്ച്ചയിലെ ആദ്യ മത്സരം സമനിലയിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ്-എവർട്ടൻ പോരാട്ടമാണ് സമനിലയിൽ കലാശിച്ചത്. യുണൈറ്റഡ് ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡ് ലീഡ് കണ്ടെത്തി. ബ്രൂണോ ഫെർണാണ്ടസിന്റെ അസ്സിസ്റ്റിൽ മാർഷ്യലാണ് യുണൈറ്റഡിന്റെ ഗോൾ കണ്ടെത്തിയത്.
എന്നാൽ രണ്ടാം പകുതിയിൽ ഡൗകൗറേയുടെ അസ്സിസ്റ്റിൽ ടൗൺസെന്റ് എവർട്ടനുവേണ്ടി സമനില ഗോൾ കണ്ടെത്തി. മത്സരത്തിലൂടനീളം യുണൈറ്റഡ് ആധിപത്യം പുലർത്തിയെങ്കിലും, ആദ്യപകുതിയിലെ മികവ് രണ്ടാം പകുതിയിൽ കൈവിട്ടതാണ് യുണൈറ്റഡിന് വിജയം നഷ്ടമാക്കിയത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ആദ്യ ഇലവനിൽ ഇടം പിടിച്ചില്ല. രണ്ടാം പകുതിയിൽ പകരക്കാരനായാണ് റൊണാൾഡോ ഇറങ്ങിയത്. റൊണാൾഡോയുടെ പ്രസ്തമായ ഗോൾ സെലിബ്രേഷനാണ് യുണൈറ്റഡ് ആരാധകർക്ക് മുന്നിൽ എവർട്ടനുവേണ്ടി സമനില ഗോൾ നേടിയ ശേഷം ടൗൺസെന്റ് നടത്തിയത്.
✍? എസ്.കെ.
Leave a reply