ഇന്ത്യൻ സൂപ്പർലീഗിലെ വിവാദ റഫറീയിങ്;ആരാധകർ പ്രക്ഷോഭത്തിലേക്ക്

വിവാദങ്ങൾ കത്തിനിൽക്കുന്ന ഈ വേളയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നടത്തിയ ഒരു സർവേ ജനശ്രദ്ധ ആകർഷിക്കുന്നു. നീണ്ട നാളത്തെ മോശം റഫറീയിങ് കൊണ്ട് പൊറുതിമുട്ടി ക്വാളിഫൈയർ മത്സരത്തിൽനിന്നും പിന്മാരിയ ബ്ലാസ്റ്റേഴ്‌സ് തീരുമാനത്തിനു ആരാധകർ പരിപൂർണ്ണ പിന്തുണ അറിയിച്ചുകഴിഞ്ഞു. ഇതിനെതിരെ കോച്ചിനും ടീമിനുമെതിരെ നടപടിവന്നാൽ ISL നെയും സ്പോണ്സർമാരെയും ബഹിഷ്കരിക്കാനാണ് തീരുമാനമെന്ന് അറിയുന്നു.

വൻതുക സ്പോണ്സർഷിപ്പിനായി മുടക്കുമ്പോൾ ഈ മത്സരങ്ങളുടെ നിലവാരംകൂടി ഉറപ്പുവരുത്തണമെന്നതാണ് ആരാധകരുടെ ആവശ്യം.

പത്താം വർഷത്തിലേക്ക് കടക്കുന്ന ഇന്ത്യൻ സൂപ്പർലീഗിന്റെ ആരാധകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണു ഇക്കാര്യങ്ങൾ വരുത്തി വെച്ചത്‌.

 

നിർണ്ണായകമായ കളികളിലെങ്കിലും നിലവാരമുള്ള വിദേശറഫറിമാരെ നിയോഗിക്കുക,റെഫറിമാർക്കായി ഒരു പോയിന്റ് സിസ്റ്റം കൊണ്ടുവരികയും ഒരു സീസണിലെ പ്രകടനങ്ങൾക്ക് അനുസരിച്ചുള്ള പോയിന്റ് പട്ടിക സീസണിന് അവസാനം പ്രസിധീകരിക്കുകയും ചെയ്യുക,തീരെ നിലവാരമില്ലാത്ത റഫറിമാരെ തരം താഴ്ത്തുക തുടങ്ങിയ മാറ്റങ്ങളാണ് ആരാധകർ ആവശ്യപ്പെടുന്നത്. കൂടാതെ അനവധി സംശയകരമായ തീരുമാനങ്ങളിലൂടെ വിവാദതോഴനായ ക്രിസ്റ്റൽ ജോണിനെ പുറത്താക്കണമെന്നും ഇവർ ആവശ്യമുന്നയിക്കുന്നു.

സ്പോണ്സർമാർക്കെതിരെയും ലോകമെങ്ങുമുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അണിനിരത്താനാണ് തീരുമാനം. സോഷ്യൽ മീഡിയ വഴിയും വേണ്ടിവന്നാൽ സ്ഥാപനങ്ങളിലേക്ക് നേരിട്ടും പോയി പ്രതിഷേധമറിയിക്കാനാണ് തയാറെടുപ്പുകൾ നടക്കുന്നത്.

 

കൂടാതെ ഇന്ത്യൻ സൂപ്പർലീഗിന്റെ പ്രതികാരനടപടികൾ ഉണ്ടായാൽ ഇനിയുള്ള ഫൈനൽ അടക്കമുള്ള മത്സരങ്ങൾ ദൃശ്യമാധ്യമങ്ങൾ ഉൾപ്പെടെ പൂർണമായും ബഹിഷ്കരിക്കാനും കേരളത്തിൽ നടക്കാനിരിക്കുന്ന സൂപ്പർ കപ്പിനോട് നിസ്സഹകരിക്കാനുമാണ്‌ തയാറെടുക്കുന്നത്. ലീഗിന്റെ നടപടികൾ ഫൈനൽ വരെ വൈകിപ്പിച്ചു ആരാധകരുടെ പ്രതിഷേധം ശമിപ്പിക്കാനുള്ള നീക്കങ്ങളിലും ആരാധകർ ബോധവാന്മാരാണ്.

What’s your Reaction?
+1
46
+1
3
+1
7
+1
5
+1
6
+1
2
+1
3

Leave a reply