കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫറുകൾക്കായി ഞാൻ കാത്തിരിന്നു, പക്ഷേ അത് വന്നില്ല: മാർസലീഞ്ഞോ.

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാനെത്തിയ കാലം മുതൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാനുള്ള തന്റെ ആഗ്രഹം പലപ്പോഴായി തുറന്നു പറഞ്ഞ താരമാണ് ബ്രസീലുകാരനായ മാഴ്‌സെലോ ലെറ്റെ പെരേര എന്ന മാർസലീഞ്ഞോ. ഐഎസ്എല്ലിൽ പൂനെ, ഹൈദരാബാദ്, ഒഡീഷ, എടികെ മോഹൻ ബഗാൻ, നോർത്ത്ഈസ്റ്റ് യുണൈറ്റഡ് തുടങ്ങി നിരവധി ടീമുകൾക്ക് വേണ്ടി പന്ത് തട്ടിയിട്ടുള്ള മാർസലീഞ്ഞോ ഈ അടുത്താണ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടില്ലെങ്കിലും കേരളത്തിലും ഏറെ ആരാധകരുണ്ട് മാർസലീഞ്ഞോക്ക്. മാർസലീഞ്ഞോ തിരിച്ചും ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി നല്ല അടുപ്പത്തിലാണ്. ഈ സ്നേഹ ബന്ധത്തിന്റെ കഥകൾ കഴിഞ്ഞ ദിവസം നൽകിയ ഒരു ഇൻസ്റ്റാഗ്രാം ഇന്റർവ്യൂവിൽ മാർസലീഞ്ഞോ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. (Marcelinho : my relationship with kerala blasters fans is special)

“ആദ്യത്തെ ഐഎസ്എൽ ഫൈനൽ ഞാൻ കൊച്ചിയിൽ കണ്ടിരുന്നു. എപ്പോഴും കൊച്ചിയിലെ സമയം ഞാൻ ആസ്വദിച്ചു. എന്നെ പിന്തുണയ്ക്കുന്നവരിൽ പലരും കേരളത്തിൽ നിന്നുള്ളവരാണ്, അവർ എപ്പോഴും എനിക്ക് മെസ്സേജ് ചെയ്യാറുണ്ട്. ഞങ്ങൾക്കിടയിൽ എന്തോ പ്രത്യേകതയുണ്ട്, ഞാനും കേരളവും തമ്മിൽ വളരെ നല്ല ബന്ധമുണ്ട്. എന്നാൽ നിർഭാഗ്യവശാൽ, ഞാൻ അവിടെ കളിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായുള്ള ബന്ധം സവിശേഷമായ കാര്യമാണ്. അത് മനോഹരമാണ്. ഞാൻ എതിർ ടീമിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നെ ഒരുപാട് പിന്തുണച്ചു. ഫുട്ബോളിലെ ഏറ്റവും മനോഹരമായ കാര്യമാണിത്, അത് എപ്പോഴും സംഭവിക്കില്ല. കേരളത്തിൽ നിന്നുള്ള ആളുകളെ ഞാൻ സ്നേഹിക്കുകയും, അവരുടെ പിന്തുണയെ അഭിനന്ദിക്കുകയും ചെയ്യുന്നു. എനിക്ക് അവരുടെ എല്ലാ സന്ദേശങ്ങളോടും പ്രതികരിക്കാൻ കഴിയില്ല, കാരണം അത് സാധ്യമല്ല. അവരുടെ സ്നേഹവും വാത്സല്യവും എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. കേരളത്തിൽ നടക്കുന്ന സെവൻസ് ടൂർണമെന്റ് കാണണമെന്നത് വലിയ സ്വപ്നമായിരുന്നു. എനിക്ക് കേരളത്തിൽ സുഹൃത്തുക്കളായി അനസ് എടത്തൊടിക, ആഷിക്ക് കുരുണിയൻ എന്നിവരുണ്ട്, ഞങ്ങൾ എപ്പോഴും സംസാരിക്കുന്നത് കേരളത്തിലെ ഫുട്ബോളിനോടുള്ള അഭിനിവേശത്തെക്കുറിച്ചാണ്. അവിടെയുള്ളവരോട് എനിക്ക് വലിയ സ്നേഹമുണ്ട്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്റ്റേഡിയമാണ് കേരള ബ്ലാസ്റ്റേഴ്സിന്റേത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ കളിച്ചപ്പോഴെല്ലാം ഞാൻ എന്റെ ജേഴ്‌സിയോ മറ്റോ കാണികൾക്ക് നൽകിയിട്ടുണ്ട്.”- മാർസലീഞ്ഞോ പറഞ്ഞു.

“ഡെൽഹി ഡൈനാമോസ് എഫ്‌സി അല്ലെങ്കിൽ എഫ്‌സി പൂനെ സിറ്റിക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത്‌ നിന്നും എനിക്ക് ചില കോളുകൾ വന്നിരുന്നു, പക്ഷേ ഔദ്യോഗികമായി ഒന്നുമില്ല. ഔദ്യോഗിക ഓഫറുകൾക്കായി ഞാൻ കാത്തിരിന്നു, പക്ഷേ അത് വന്നില്ല. ഞാൻ ഒഡീഷ എഫ്‌സിയിൽ ആയിരുന്നപ്പോൾ എനിക്ക് വീണ്ടും ചില കോളുകൾ വന്നു, പക്ഷേ ഒന്നും സംഭവിച്ചില്ല. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മാനേജ്‌മെന്റ് 2020-ൽ മാറിയതിനു ശേഷമുള്ള പുതിയ മാനേജ്‌മെന്റ് ഒരിക്കലും എന്നെ വിളിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്.”- മാർസലീഞ്ഞോ കൂട്ടിച്ചേർത്തു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply