നന്ദി മാർസെലോ നന്ദി..ഇതിഹാസ താരത്തിന് വിട നൽകി റയൽ മാഡ്രിഡ്

ഒന്നരപ്പതിറ്റാണ്ടു കാലത്തെ വെള്ള ജേഴ്‌സിക്ക് അന്ത്യം കുറിച്ച മാർസെലോ.റയൽ മാഡ്രിഡിന്റെ ഏറ്റവും വിശ്വസ്തനായ ലെഫ്റ്റ് ബാക്കാണ് ക്ലബ്ബിൽ നിന്നും വിട പറഞ്ഞത്.റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണാബ്യുവിൽ വച്ചാണ് മാഴ്‌സെലോടെ വിടവാങ്ങൽ ചടങ്ങ് നടന്നത്.

2007ല്‍ ബ്രസീലിയന്‍ ക്ലബ് ഫ്‌ലുമിനന്‍സില്‍ നിന്നാണ് മാര്‍സലോ റയലില്‍ എത്തിയത്. 545 മത്സരങ്ങളിൽ നിന്ന് 103 അസിസ്റ്റും 38 ഗോളും സ്വന്തം പേരിനൊപ്പം കുറിച്ചു. വിടവാങ്ങൽ ചടങ്ങിൽ വികാരനിർഭരമായ രംഗങ്ങൾക്കാണ് ആൾകാർ സാക്ഷിയായത് , വിടവാങ്ങൽ പ്രസംഗത്തിനിടെ ബ്രസീലിയൻ വിങ്ങിപ്പൊട്ടി .

ഒന്നരപ്പതിറ്റാണ്ടു കാലം റയലിന്റെ വിശ്വസ്തനായ വിങ്ങറായിരുന്നു മാഴ്‌സെലോ , ഇതിനിടെ അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടമടക്കം 25 മേജർ കിരീടങ്ങൾ വെള്ളക്കുപ്പായക്കാർക്കൊപ്പം മാഴ്‌സെലോ നേടി. ഒരേ സമയം പ്ലേയ് മേക്കറായും വിങ്ങറായും മാഴ്‌സെലോ പന്ത് തട്ടി , ഏറ്റവുമവസാനം റയൽ ചാംപ്യൻസ്ലീഗിൽ മുത്തമിട്ടപ്പോൾ നായകൻറെ ആം ബാൻഡ് അണിഞ്ഞു കിരീടം ഏറ്റുവാങ്ങിയത് മാഴ്‌സെലോ ആയിരുന്നു .

ഒരുകാലത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം മാര്‍സലോയുടെ കൂട്ടുകെട്ട് അരാധകർക്ക് ഏറെ ആവേശം നൽകുന്നത് ആയിരുന്നു. റയലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരമെന്ന നേട്ടതോടെയാണ് മാര്‍സലോ പടിയിറങ്ങുന്നത്. മറ്റൊരു ചുമതലയില്‍ റയലില്‍ തിരിച്ചെത്തുമെന്ന് മാര്‍സലോ ആരാധകര്‍ക്ക് ഉറപ്പ് നൽകുകയും ചെയ്തു. റയല്‍ ആസ്ഥാനത്ത് ക്ലബ് പ്രസിഡന്റ് പെരസിന്റെ നേതൃത്വത്തിലാണ് മാര്‍സലോയ്ക്ക് യാത്രയയപ്പ് നല്കിയത്.

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply