ജ്യോൽസ്യൻ, ഫിഫ ബാൻ ഇപ്പോളിത ഒത്തുകളിയും. വിവാദങ്ങളിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ ഫുട്ബോൾ

Indian Football Team
Indian Football Team

ഇന്ത്യൻ ഫുട്ബാളിലെ ഒത്തുകളി : സി ബി ഐ അന്വേഷണം ഐ ലീഗ് ക്ലബ്ബുകളെ കേന്ദ്രീകരിച്ചു , കൂട്ടത്തിലൊന്ന് ഇന്ത്യൻ ആരോസും.

ഇന്ത്യൻ ഫുട്ബാളിലെ ഒത്തുകളിആരോപണത്തിൽ അന്വേഷണമരംഭിച്ചു സി ബി ഐ. സിബിഐ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച ഡൽഹിയിലെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ആസ്ഥാനം സന്ദർശിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞയാഴ്ച ഡൽഹിയിലെ ആസ്ഥാനതെത്തിയ ഉദ്യോഗസ്ഥർ ക്ലബ്ബുകളെക്കുറിച്ചും അവയുടെ നിക്ഷേപങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്.

 

സിങ്കപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിൽസൺ രാജ് പെരുമാളെന്ന കുപ്രസിദ്ധ വാതുവെപ്പുകാരനിലേക്കാണ് സംശയത്തിന്റെ വിരലുകൾ ചൂണ്ടുന്നത്. ഒത്തുകളിയുമായി ബന്ധപെട്ടു പാലരാജ്യങ്ങളിലായി ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.ലിവിംഗ് 3D ഹോൾഡിംഗ്സ് ലിമിറ്റഡ് എന്നാ കമ്പനി വഴി ഇയാൾ ഇന്ത്യൻ ക്ലബ്ബുകളിൽ നിക്ഷേപം നടത്തിത്തിയതായി തെളിവുകൾ ലഭ്യമാണ്. ഒളിമ്പിക്‌സ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, വനിതാ ലോകകപ്പ്, കോൺകാകാഫ് ഗോൾഡ് കപ്പ്, ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് എന്നിവയുൾപ്പെടെ ഒത്തുകളിയിൽ ഇയാൾ പങ്കാളിയായിട്ടുണ്ട്.

 

 

വിദേശ കളിക്കാർ, സ്റ്റാഫുകൾ, അവരുടെ ഏജൻസികൾ എന്നിവയ്ക്ക് പുറമെ എല്ലാവിധ കരാറുകളുടെയും സ്പോൺസർഷിപ്പുകളുടെയും വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ക്ലബ്ബുകൾക്ക് കത്തെഴുതിയിട്ടുണ്ടെന്നാണ് TIO പുറത്തുവിട്ട വിവരം.

 

ഐ ലീഗിലെ അഞ്ച് ക്ലബ്ബുകൾക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുക. സംശയ നിഴലിലുള്ള ഈ 5 ക്ലബ്ബ്കളിൽ ഇന്ത്യൻ ഫുട്ബാളിലെ ഡെവലപ്പിമെന്റ് ടീമായ ഇന്ത്യൻ ആരോസും ഉൾപ്പെട്ടിട്ടുള്ളത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു.എഐഎഫ്‌എഫും ഒഡീഷ സർക്കാരും ധനസഹായം നൽകിയ ആരോസിന് വിദേശ കളിക്കാരോ വിദേശ ജീവനക്കാരോ ഉണ്ടായിരുന്നില്ല. ആയതിനാൽ തന്നെ സംശയ നിഴലിലുള്ളത് ഇന്ത്യൻ കളിക്കാരും സ്റ്റാഫുകളുമാണ് എന്നതാണ് പ്രശ്നങ്ങൾ ഗുരുതരമാക്കുന്നത്.

 

കാര്യങ്ങൾ എന്തുതന്നെയായാലും അന്വേഷണങ്ങൾ പുരോഗമിക്കുന്ന ഗോവന് പ്രീമിയർ ലീഗിലെ ഒത്തുകളി വിവാദവും അതിനു മുൻപുള്ള ജ്യോൽസ്യനെ നിയമിച്ച വിവാദങ്ങളുടെയും പുക കെട്ടടങ്ങും മുൻപ് ഇന്ത്യൻഫുട്ബാളിനെയാകെ പിടിച്ചുകുലുക്കാൻ പോന്ന ആറ്റംബോംബായി മറ്റൊരു വിവാദം കൂടി ഉരുത്തിരിഞ്ഞത് അഴിമതിയിൽ മുങ്ങി കുളിച്ച പ്രഫുൽ പട്ടേൽ കമ്മറ്റിയെ ഒഴിവാക്കി പുതുതായി ചുമതലയെടുത്ത കല്യാൺ ചൗബെ എ ഐ എഫ് എഫ് കമ്മറ്റിക്ക് കടുത്ത വെല്ലുവിളികളാണ് സൃഷ്ടിക്കാൻ പോകുന്നത്.

 

✒️ദസ്തയോ….

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
1
+1
1
+1
0

Leave a reply