കേരള ബ്ലാസ്റ്റേഴ്സിന് നന്ദി പറഞ്ഞ് വാദൂ.

കേരള ബ്ലാസ്റ്റേഴ്‌സുമായി ഇന്ന് നടന്ന പരിശീലന മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്സിനോട് നന്ദി അറിയിച്ച് മുൻ ഇന്ത്യൻ താരം മെഹ്‌റാജ് ഉദ്ദിൻ വാദൂ. കൊച്ചി പനംപള്ളി നഗർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജമ്മു കാശ്മീർ ഇലവനു നേതൃത്വം നൽകിയത് വാദൂ ആയിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ്, ഡ്യൂറൻഡ് കപ്പ് എന്നിവയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് പരിശീലന മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ആദ്യ രണ്ട് മത്സരങ്ങൾ കേരള യൂണൈറ്റഡുമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.

മത്സരം സംഘടിപ്പിച്ചത്തിനും, മത്സരങ്ങളിൽ നിന്നും ജമ്മു കാശ്മീർ താരങ്ങൾക്ക് ലഭിച്ച അനുഭവങ്ങൾക്കും വാദൂ ബ്ലാസ്റ്റേഴ്സിനോട് നന്ദി അറിയിച്ചു. കൂടാതെ ഡ്യൂറൻഡ് കപ്പിന് തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് എല്ലാവിധ ആശംസകളും നേരുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിൽ വിവിധ ടീമുകൾക്കായി കളിച്ച വാദൂ 2015ൽ ചെന്നൈയിൻ എഫ്.സിയിൽ ഐ.എസ്.എൽ ചാംപ്യനായിരുന്നു. ഇന്ത്യൻ ദേശിയ ടീമിന്റെ ഭാഗമായിരുന്ന വാദൂ സാഫ് ചാംപ്യൻഷിപ്പ്, എ.എഫ്.സി ചാലഞ്ച് കപ്പ് എന്നിവയും നേടിയിട്ടുണ്ട്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply