സാൻ്റിയാഗോ ബർണാബുവിൽ എൽ ക്ലാസിക്കോ മത്സരം നടക്കുന്നു. റയൽ മിഡ്ഫീൽഡൽ ഗുട്ടിയുടെ ചവിട്ടേറ്റു നിലത്ത് വീണ് കിടക്കുന്ന ഒരു 18 കാരൻ പയ്യൻ. പയ്യനെ അനാവശ്യമായ ഫൗൾ ചെയ്തതിന് സഹകളിക്കാരൻ കാർലോസ് പുയോൾ ദേഷ്യത്തോടെ എന്തൊക്കെയൊ പറയുന്നുണ്ട്.. ആത്മവിശ്വാസം നിറച്ച കണ്ണുകളൊടെ ഒരു ജനതയുടെ പ്രതീക്ഷകളിലേക്ക് പയ്യൻ ധീരമായി എഴുന്നേറ്റ് നടക്കുകയാണ്…. ലയണൽ മെസ്സിയെന്ന പതിനെട്ടുകാരൻ എൽ ക്ലാസികോയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ തങ്ങൾക്കും വിജയത്തിനും ഇടയിൽ പൊട്ടിച്ചെറിയാൻ പ്രയാസമുള്ള ഒരു നേർത്ത ചങ്ങല പതിയെ അയാൾ സൃഷ്ടിച്ച് എടുക്കുകയാണെന്ന് എന്ന് എത്ര റയൽ ആരാധകർക്ക് മനസ്സിലായിട്ടാണ്ടാകാം എന്ന് അറിയില്ല.
ബി ടീം മത്സരളങ്ങളിലെ മിന്നുന്ന പ്രകടനങ്ങളുടെ ബലത്തിൽ എൽ ക്ലാസിക്കോയിലേക്ക് കാലെടുത്ത് വച്ച പയ്യനെ വരവേറ്റത് ഫാബിയോ കന്നവേരയും റോബർട്ടോ കാർലോസും സെർജിയോ റാമോസും അടങ്ങുന്ന ഒരു പ്രതിരോധ നിരയാണ് .. സെർജിയോ റാമോസ് എന്ന ടീനേജർ എണ്ണം പറഞ്ഞ റൈറ്റ് ബാക്കുകളിൽ ഒരാളായിരുന്നു എന്ന് ഓർക്കുമ്പോൾ ആണ് അന്ന് അയാൾ നേരിട്ട പ്രതിരോധ നിരയുടെ തീക്ഷ്ണത മനസ്സിലാവുക. എങ്ങനെ നോക്കിയാലും ബ്രില്യൻ്റ് എന്ന് പറയാവുന്ന ഒരു ഡിഫൻസിവ് ലൈനപ്പ്… ബാറിന് കീഴിൽ കാസിലാസ് കൂടി ചേരുന്നതോടെ ഒരു ഗോൾ നേടുക എന്നത് 18 കാരൻ പയന് ബാലികേറാമല തന്നെയായിരുന്നു… അതിൽ അയാൾ പരാജയപ്പെടുകയും ചെയ്തു എങ്കിലും എതിരാളികളുടെ ഫിസിക്കൽ സ്ട്രങ്ങ്ത്തിനെ പോലും തനിക്ക് അനുകൂലാമാക്കുന്ന ഒരു ടിപിക്കൽ ലയണൽ മെസി ഷോ അന്നയാൾ ആദ്യമായി ലോകത്തിന് മുന്നിൽ പ്രദർശനത്തിന് വെക്കുകയാണ്.. റയലിന് എന്നും തലവേദന സൃഷ്ട്ടിരുന്ന ഡീഞ്ഞോ തീർത്തും നിറം മങ്ങിയ മത്സരത്തിൽ ആക്രമണത്തിൻ്റെ കടിഞ്ഞാൻ അയാൾ ഏറ്റെടുക്കുന്ന കാഴ്ച്ച… തൻ്റെ ബോഡി feinting കൊണ്ടുള്ള ഒരൊറ്റ ടേണിൽ റോബർട്ടോ കാർലോസിൻ്റെ കരിയറിന് മീതെ ഒരു വലിയ ചോദ്യ ചിന്നം നൽകി കൊണ്ടുള്ള ഒരു റൺ അത് മാത്രം മതിയായിരുന്ന പയ്യൻ്റെ ക്ലാസ് അളക്കാൻ… റൊബീന്യോയുടെ ഒരു ക്ലാസ് പെർഫോമൻസിൽ അതെല്ലാം മുങ്ങി പോയേങ്കിലും ‘ കാലം എത്ര കഴിഞ്ഞാലും മങ്ങി പോവാത്ത ഒരു ചിയർ ക്ലാസ് എപിക് അയാൾ അടുത്ത ‘ ക്ലാസിക്കോയിലേക്ക് കരുതി വെച്ചിട്ടുണ്ടെന്ന് ലയണൽ മെസിയുടെ കടുത്ത ആരാധർ പോലും ചിന്തിച്ച് കാണില്ലെന്ന് ഉറപ്പാണ്…. അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്ത് എഴുന്നേൽപ്പിനു വേണ്ടി കാത്തിരിക്കുന്ന ഒരു ജനതയുടെ മുന്നിലാണ് ആ എപിക് പിറന്നത് എന്ന് കാലം കരുതിവച്ചതാവാം … ദ റവലൂഷൻ ഓഫ് കാറ്റലോണിയ ഫുട്ബോൾ എന്ന് നിസംഷയം പറയാവുന്ന ഒരു മത്സരം എല്ലാ അർത്ഥത്തിലും അങ്ങനെ തന്നെയായിരുന്നു താനും… ഡീഞ്ഞോയുടെ ചെറിയ പിരിയടിൽ നിന്നും മെസി യുഗത്തിലേക്കുള്ള പരിവർത്തനം .. അതിനു വേണ്ടി അയാൾക്കു മുന്നിലേക്ക് ഇട്ടു കൊടുത്തത് റയലിൻ്റെ ഒരു മോശം ഡിഫൻസീവ് ലൈനപ്പ് ആയിരുന്നു എന്നത് ഒന്നും ആ പ്രകടനത്തിൻ്റെ മഹത്ത്വം കുറക്കുന്നില്ല. നിസ്റ്റർ റൂയിക്കും റയലിനും ഉള്ള മറുപടി എന്നോണം ഒരു ക്ലിനിക്കൽ ഫിനിഷിങ്ങിനും ഹാഫ് വോളിക്കും ശേഷം പത്തു പേരുമായി പിന്നിൽ നിന്ന ഒരു ടീമിനെ എൽ ക്ലാസിക്കോയിൽ ഒരു പത്തൊൻബത്കാരൻ ഇഞ്ചറി ടൈമിൽ രക്ഷിച്ചെടുക്കുന്ന കാഴ്ച്ച അവിശ്വസനീയതയോടെയാണ് കാമ്പ് നൂവിൽ തടിച്ച് കൂടിയ 98000 പരം കാണികൾ നോക്കി നിന്നത്. .. റയൽ ഡിഫൻസിനെ ചിന്നഭിന്നമാക്കിയ ആ ഫസ്റ്റ് ടെച്ച് ബാർസലോണ ഫുട്ബോളിൻ്റെ ചരിത്രത്തിലേക്ക് ആണ് എഴുതി ചേർത്തത്…
ലയണൽ മെസിക്ക് മേൽ ക്രിയേറ്റ് ചെയ്യപ്പെട്ട ഹൈപ്പ് വളരെ വലുതായിരുന്നു. ക്രിയേറ്റ് ചെയ്യപ്പെട്ട ഹൈപ്പിൻ്റെ ഒരു അംശം പോലും പിറകോട്ട് പോകാതെ എല്ലാ അർത്ഥത്തിലും അതിനെ സാധൂകരിക്കുന്ന രീതിയിലുള്ള ഒരു കരിയർ തന്നെയാണ് അയാൾ ഇപ്പോഴും കളിച്ച് കൊണ്ടിരിക്കുന്നത് .. നൈസർഗികമായി കിട്ടിയ കഴിവുകൾ തന്നിൽ തന്നെ നിയന്ത്രിച്ച് നിർത്തി കഴിഞ്ഞ പത്ത് വർഷം അമ്പരപ്പിക്കുന്ന സ്ഥിരതയൊടെ അയാൾ ഇവിടെ തന്നെ ഉണ്ടായിരുന്നു .. കരിയറിൽ അയാൾക്ക് കിട്ടിയ സൗഭാഗ്യങ്ങൾ ഒക്കെ കൃത്യമായി വിനിയോഗിച്ചിട്ടും ഉണ്ട്.. സച്ചിൻ ടെൻടുൽക്കറെ പൊലെ തൻ്റെ പ്രതിഭാ ധാരാളിത്തത്തെ തന്നിൽ തന്നെ നിയന്ത്രിച്ച് നിർത്തി സ്വപ്നതുല്യമായ ഒരു കരിയർ കെട്ടിപ്പടുത്തത് തന്നെയല്ലേ ലയണൽ മെസിയുടെ ഏറ്റവും വലിയ നേട്ടം.. ഒരു ജനതയുടെ മുഴുവൻ ആരാധനാ പുരുഷനായത് പ്രതിഭയെ ധൂർത്തടിച്ച് കളയാതെ തന്നിൽ തന്നെ നിയന്ത്രിച്ച് നിർത്തിയതിൻ്റെ ബാക്കിപത്രം തന്നെയാണ് …
ഒരു ജനത തന്നിലർപ്പിച്ച പ്രതീക്ഷകളുടെ ഭാരം ഇടകാലിൽ ഒളിപ്പിച്ചായിരുന്ന ഒരോ മത്സരങ്ങളിലും അയാൾ പുൽപ്പരപ്പിലേക്ക് ഇറങ്ങിയിരുന്നത് .. ആ പ്രതീക്ഷകൾ അയാളെ അലോസരപ്പെടുത്തുമ്പോഴും അയാൾ തൊടുത്ത് വിടുന്ന അസ്ത്രങ്ങളുടെ കണിശത വാക്കുകൾക്ക് അതീതമായിരുന്നു. പനാൽറ്റി ബോക്സിൻ്റെ ഏത് മൂലയിൽ നിന്നും പിൻ പൊയിൻ്റ് ക്രിത്യതയോടെ ഫനിഷ് ചെയ്യുന്ന പന്തുകളെ അൽഭുതത്തോടെ കണ്ടിരുന്നത് കൊണ്ട് അതിനെ വാക്കുകൾ കൊണ്ട് അമ്മാനമാടെണ്ട കാര്യമില്ല. പനാൽറ്റി ബോക്സി നിന്നും ഒരു ചാൻസ് ഫിനിഷ് ചെയാൻ ഒരു സ്ട്രൈക്കറുടെ ഫിനിഷ് പാടവം മാത്രം മതി എന്നിരിക്കെ മൈതാനത്തിൻ്റെ ഏത് കൊണിൽ നിന്നും അക്രമണത്തിൻ്റെ ഒരു സിംഫണി തീർക്കുന്ന ഒരു മനുഷ്യൻ്റെ വിശനും പാസുകളും നമ്മളെ വിസ്മയിപ്പിച്ച് കൊണ്ട് ഇവിടെ തന്നെ ഉണ്ട് .. കരിയറിൻ്റെ രണ്ടാം പകുതിയിൽ സ്വയം ഒരു അറ്റാക്കിങ്ങ് മിഡ്ഫീൽഡർ ആയി പരിവർത്തനം ചെയ്യുമ്പോളും അയാളുടെ ഫിനിഷിങ്ങ് മികവിനെ അതൊന്നും ഒട്ടും ബാധിച്ചതും ഇല്ല .. ദ കംപ്ലീറ്റ് ഫുട്ബോളർ എന്ന് തന്നെയായിരിക്കും നാളെ അയാളെ ചരിത്രം രേഖപ്പെടുത്തുക. ….
അയാൾ ചരിത്രത്തിൻ്റെ ഭാഗമാകുകയാരുന്നില്ല സ്വയം ചരിത്രം സ്യഷ്ട്ടിക്കുകയായിരുന്നു .. അയാൾക്ക് വേണ്ടി എഴുതപ്പെട്ട ചരിത്രത്തിൽ അയാളുടെ കൂടെ കളിച്ചവരുടെ തിളക്കം ഒട്ടും കുറഞ്ഞില്ല എന്നത് അയാളുടെ മഹത്വം കൂടുന്നേ ഒള്ളൂ…. അത്യന്തികമായി ഫുട്ബോൾ ഒരു ടീം ഗെയിമാണെന്നും വെക്തിഗത മികവ് കൊണ്ട് ഒരു മത്സരം ജയിക്കാനാവുമെങ്കിലും ഒരു ടൂർണമെൻ്റ് ജയിക്കാനാവില്ല എന്ന് മെസിയൊളം തിരിച്ചറിഞ്ഞിവർ വേറേ ഉണ്ടായിരിക്കില്ല..
അയാൾ വിരമിക്കുന്ന ദിവസം അയാളുടെ കടുത്ത ആരാധകരുടെ കണ്ണുകൾ നിറയും എന്ന് ഉറപ്പാണ് ..അയാളെ ഇഷ്ട്ടമല്ലാത്തവർ കൂടി ലെവിവിഷൻ സൈറ്റിലേക്ക് ആരാധനയോടെ ആയിരിക്കും നോക്കുക. ലയണൽ മെസി ദൈവപുത്രനും അല്ല അതിമാനുഷികനും അല്ല… പരിമിതികളെ ഇൻ്റലിജൻസ് കൊണ്ട് മറികടന്ന ഒരു ഫുട്ബോൾ ജീനിയസാണ്.. ഈ ഗയിമിനെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവനുള്ള കാലമത്രയും ഓർത്തിരിക്കാൻ ഒരു വസന്തകാലം ഒരിക്കി വച്ച മഹാനായ ഫുട്ബോളർ…..
# ഷബീബ് ബി
Leave a reply