ബാഴ്സലോണയും മെസ്സിയും വേർപിരിയുന്നു എന്ന വാർത്ത ക്ലബ് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ ഇന്നലെ ക്ലബ്ബ് പ്രസിഡന്റ് ലപോർട്ട വാർത്ത സമ്മേളനത്തിലൂടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് ക്യാമ്പ് നൗവിൽ ക്ലബ്ബ് സംഘടിപ്പിച്ച വിടപറയൽ പ്രസംഗത്തിൽ മെസ്സി പൊട്ടിക്കരഞ്ഞു. ടീമിലെ ഓർമ്മകൾ മറക്കാൻ ആവാത്തത് ആണെന്നും. തന്നെ ഇവിടെ വരെ എത്തിച്ച എല്ലാവരോടും നന്ദി പറയുന്നതായും മെസ്സി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. പ്രസംഗത്തിന് അവസാനം സദസ്സ് മുഴുവൻ എഴുനേറ്റ് നിന്ന് കയ്യടിച്ചു. പലർക്കും കണ്ണീർ അടക്കാൻ ആയില്ല. തനിക്ക് ഫ്രഞ്ച് ക്ലബ് പി.സ്.ജിയിൽ നിന്നും ഓഫർ ഉണ്ടെന്നും ഒന്നും തീരുമാനം ആയിട്ടില്ലെന്നും പിന്നീട് പത്രക്കാരുടെ ചോദ്യങ്ങൾക്കു മെസ്സി മറുപടി നൽകി.
ടീമിലെ ഏറ്റവും പ്രിയപ്പെട്ട മുഹൂർത്തം ഏതെന്ന ചോദ്യത്തിന് തനിക്ക് ഒരു സന്ദർഭം മാത്രമായി പറയാൻ ബുദ്ധിമുട്ട് ആണെന്നും, ഒരുപാട് പ്രിയപ്പെട്ട നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ താൻ അരങ്ങേറ്റം നടത്തിയ മത്സരം വളരെ പ്രിയപ്പെട്ടത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- – ✍️എസ്.കെ
Leave a reply