മെസ്സി ഒന്നാമൻ; റൊണാൾഡോ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു മാറിയതോടെ വേതനം കുറക്കേണ്ടി വന്നതാണ് റൊണാൾഡോ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ കാരണം. പക്ഷേ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഏറ്റവുമധികം വേതനം ക്രിസ്റ്റ്യാനോയ്ക്കു തന്നെയാണ്.

ബാഴ്സലോണയിൽ നിന്നു ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് എത്തിയ ലയണൽ മെസ്സിയാണ് ഈ സീസണിലും യൂറോപ്യൻ ക്ലബ് താരങ്ങളിൽ ഒന്നാം സ്ഥാനത്ത്. പി.എസ്.ജിയുടെ തന്നെ ബ്രസീലിയൻ താരം നെയ്മറാണ് രണ്ടാം സ്ഥാനത്ത്. ഇത്തരത്തിൽ ആദ്യ രണ്ട് താരങ്ങളും ഫ്രഞ്ച് ലീഗിൽ നിന്നാണെങ്കിൽ പിന്നീടുള്ള മൂന്ന് സ്ഥാനങ്ങളും സ്പാനിഷ് ലീഗായ ലാലീഗയിലെ താരങ്ങളാണ്. ആദ്യ അഞ്ച് സ്ഥാനക്കാരുടെ പട്ടികയിൽ നിന്നാണ് റൊണാൾഡോ ഇപ്പോൾ പുറത്തായിരിക്കുന്നത്.

താരങ്ങളുടെ പ്രതിവാര പ്രതിഫലക്കണക്ക് ഇങ്ങനെ (ബോണസ് ഉൾപ്പെടുത്താതെ):

1. ലയണൽ മെസ്സി (പിഎസ്ജി) 960,000 പൗണ്ട് (ഏകദേശം 9.71 കോടി രൂപ)*

2. നെയ്മാർ (പിഎസ്ജി) 606,000 പൗണ്ട് (6.13 കോടി രൂപ)

3. ലൂയി സ്വാരെസ് (അത്‌ലറ്റിക്കോ മഡ്രിഡ്) 575,000 പൗണ്ട് (5.81 കോടി രൂപ)

4. അന്റോയ്ൻ ഗ്രീസ്മാൻ (ബാർസിലോന) 575,000 പൗണ്ട് (5.81 കോടി രൂപ)

5. ഗാരെത് ബെയ്ൽ (റയൽ മഡ്രിഡ്) 500,000 പൗണ്ട് (5.05 കോടി രൂപ)

6. ക്രിസ്റ്റ്യാനോ റൊണാൾഡോ (യുണൈറ്റഡ്) 480, 000 പൗണ്ട് (4.85 കോടി രൂപ)

7. റൊമേലു ലുക്കാകു (ചെൽസി)– 450, 000 പൗണ്ട്(Inc.Bonus) (4.55 കോടി രൂപ)

8. കിലിയൻ എംബപെ (പിഎസ്ജി) 410, 000 പൗണ്ട് (4.14 കോടി രൂപ)

9. കെവിൻ ഡി ബ്രുയ്നെ (സിറ്റി) – 385,000 പൗണ്ട് (3.89 കോടി രൂപ)

10. ഡേവിഡ് ഡി ഹിയ (യുണൈറ്റഡ്) – 375,000 പൗണ്ട് (3.79 കോടി രൂപ)

(*ഫുട്ബോൾ താരങ്ങളുടെ കരാർ അനുസരിച്ചുള്ള പ്രതിവാര വേതനം – കണക്കുകൾ-ഡെയിലി പോസ്റ്റ്.)

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply