ലോകകപ്പ് ഫുട്‍ബോൾ യോഗ്യത പോരാട്ടത്തിൽ ഇന്ന് വമ്പൻ പോരാട്ടം. ലാറ്റിനമേരിക്കൻ യോഗ്യതാ പോരാട്ടത്തിൽ ചിരവൈരികളായ ബ്രസീലും അർജന്റീനയും നേർക്കുനേർ വരുന്നു.
ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി പന്ത്രണ്ടരയ്ക്കു ബ്രസീലിലെ കൊറിന്ത്യന്‍സ് അരീനയിൽ വെച്ചാണ് മത്സരം. നിലവിൽ പോയിന്റ് പട്ടികയിൽ 21 പോയിന്റുമായി ബ്രസീൽ ഒന്നാമതും 15 പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്തുമാണ്
പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങളെ കൂടാതെയാണ് ബ്രസീൽ ഇറങ്ങുന്നത്. ഒപ്പം സസ്പെൻഷൻ മൂലം ബ്രസീലിയൻ താരം മാർക്വിഞ്ഞോസ് കളിക്കില്ല. ബാഴ്‌സലോണ വിട്ട് പി എസ് ജിയിൽ എത്തി സഹതാരങ്ങൾ ആയതിന് ശേഷം മെസ്സിയും നെയ്മറും തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്ന ആദ്യ മത്സരം എന്ന പ്രത്യേകതയും അർജന്റീന-ബ്രസീൽ പോരാട്ടത്തിനുണ്ട്. കഴിഞ്ഞ മത്സരത്തിൽ ബ്രസീൽ ചിലിയോട് വിജയിച്ചിരുന്നു. അതുപോലെ അർജൻ്റീന വനസ്വലയോട് 3-1 ന് ജയിച്ചിരുന്നു. അതിൻ്റെ ആത്മവിശ്വാസത്തിൽ ആവും അർജൻ്റീന ഇന്ന് കളിക്കളത്തിൽ ഇറങ്ങുന്നത്.
Leave a reply