ലാ ലിഗ അവസാന മത്സരത്തില്‍ മെസ്സി കളിക്കാനിറങ്ങില്ല

Getty Images

സ്പാനിഷ് ലീഗിലെ അവസാന മത്സരത്തില്‍ മെസ്സി ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കില്ല.

ഇന്നു ട്രെയിനിങ്ങില്‍ പങ്കെടുക്കാതിരുന്ന ബാഴ്‌സലോണ നായകന്‍ പരിശീലകന്റെയും ക്ലബ്ബിന്റെയും സമ്മതത്തോടെയാണ് അവസാന മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഐബറിനെയാണ് അവസാന മത്സരത്തില്‍ ബാര്‍സിലോണ നേരിടേണ്ടത്. ആ മത്സരം വിജയിച്ചാലും ബാഴ്‌സലോണയ്ക്ക് കിരീട പ്രതീക്ഷ ഇല്ല എന്നതാണ് മെസ്സിയെ ബാഴ്‌സ പോകാന്‍ അനുവാദം നല്‍കിയത്.

കോപ്പ അമേരിക്ക ടൂര്‍ണമെന്റ് എന്നിവയില്‍ പങ്കെടുക്കാനുള്ളതു കൊണ്ട് തനിക്ക് വിശ്രമം ആവശ്യമാണ് മെസ്സി യാത്രയ്ക്ക് മുമ്പ് വ്യക്തമാക്കി.

എന്നാല്‍ ഇതുവരെയും ബാഴ്‌സയുമായി പുതിയ കരാര്‍ ഒപ്പിടാത്ത മെസിയുടെ അവസാന മത്സരം എന്ന രീതിയില്‍ വേണമെങ്കില്‍ കണക്കാക്കപ്പെടാവുന്ന പോരാട്ടത്തില്‍ നിന്നും താരം മാറി നിന്നത് ആരാധകര്‍ക്ക് നിരാശയാണ്.

ഇനി അർജന്റീനയ്ക്ക് കോപ അമേരിക്ക നേടികൊടുക്കുകയാകും മെസ്സിയുടെ അടുത്ത ലക്ഷ്യം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply