ലയണൽ മെസ്സി പിഎസ്ജി വിട്ട് ഇനി എങ്ങോട്ട് പോകുമെന്ന് കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനൊ ട്വീറ്റ് ചെയ്തു. മെസ്സി പിഎസ്ജിക്കൊപ്പം ലീഗ് കിരീടം നേടിയെങ്കിലും, താരത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂ. മെസ്സി ഇനി പിഎസ്ജിയിൽ തുടരില്ല എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.
മെസ്സിക്ക് തിരിച്ച് ബാഴ്സയിലേക്ക് പോകാൻ ആഗ്രഹമുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു, എന്നാൽ ബാഴ്സയിലെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം മെസ്സിക്കായുള്ള ഓഫർ സമർപ്പിക്കാൻ ബാഴ്‌സയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. മെസ്സിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്സയും പരമാവധി ശ്രമിക്കുന്നുണ്ട് എന്ന് തന്നെയാണ് റിപ്പോർട്ടുകൾ.
മെസ്സിക്കായി സൗദി അറേബ്യൻ ക്ലബ് അൽ-ഹിലാൽ സമർപ്പിച്ച ഓഫർ ഇപ്പോഴും താരത്തിന്റെ മുമ്പിലുണ്ട്. ഒപ്പം എംഎൽഎസിൽ നിന്നും, ചില പ്രീമിയർ ലീഗിൽ ക്ലബിൽ നിന്നും താരത്തിന് ഓഫറുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏതായാലും വരും ആഴ്ച്ചകളിൽ തന്നെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
Leave a reply