സന്തോഷ് ട്രോഫി താരം മിഥുൻ കേരള യുണൈറ്റഡിലേക്ക് | സില്ലിസ് എക്സ്ക്ലൂസീവ്

സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ മിഥുൻ.വി കേരള യുണൈറ്റഡിലേക്ക്. ഹീറോ ഐ-ലീഗ് യോഗ്യത മത്സരങ്ങൾ ഉൾപ്പെടെ ലക്ഷ്യം വച്ചാണ് യുണൈറ്റഡ് താരത്തെ ടീമിലെത്തിക്കുന്നത്. 27 വയസ് പ്രായമുള്ള മിഥുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ടീമിന്റെ ഗോൾ കീപ്പർ കൂടെയാണ്.

2017-18 സീസണിൽ കേരളത്തിന് സന്തോഷ് ട്രോഫി നേടി തന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് മിഥുൻ. ഫൈനലിൽ ബംഗാളിനെതിരെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഉൾപ്പെടെ മിഥുൻ നടത്തിയ മിന്നും പ്രകടനമാണ് 14 വർഷത്തിന് ശേഷം വീണ്ടും കേരളത്തിന് സന്തോഷ് ട്രോഫി നേടി തന്നത്. കണ്ണൂർ എസ്.എൻ കോളേജ് ടീമിലൂടെ വളർന്ന താരം സന്തോഷ് ട്രോഫി വിജയത്തിന് പിന്നാലെ കേരള ഫുട്ബോൾ അസോസിയേഷന്റെ ഏറ്റവും മികച്ച ഫുട്ബോളർക്കുള്ള അവാർഡും സ്വന്തമാക്കിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള എന്നീ ടീമുകളോട് പരിശീലന മത്സരം പൂർത്തിയാക്കിയ കേരള യുണൈറ്റഡ് നിർണ്ണായക മത്സരങ്ങളിൽ ഉൾപ്പെടെ ഗോൾ വല കാത്ത് പരിചയ സമ്പത്തുള്ള മിഥുനിനെ ടീമിൽ എത്തിക്കുന്നത് വഴി കൂടുതൽ മികച്ച ടീമായി മാറും.

✍️ എസ്.കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply