ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടി കുരുന്ന്; പിന്നാലെ ഓടി അമ്മയും. വൈറൽ വീഡിയോ കാണാം

മത്സരത്തിനിടെ കാണികൾ ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടുന്നതിനെയാണ് ‘പിച്ച് ഇൻവേഷൻ’ എന്ന് പറയുന്നത്. കായിക മത്സരങ്ങളിൽ ഇതൊരു സ്ഥിര കാഴ്ച്ചയാണ്. കാണികളിൽ ആരെങ്കിലും ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടും, പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും ഓടും. ഗ്രൗണ്ടിലേക്കിറങ്ങി ഓടുന്നയാളെ ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടിച്ച് പുറത്തുകൊണ്ടുപോവുന്നത് വരെ മറ്റു കാണികൾക്ക് ഇതൊരു രസകരമായ കാഴ്ച്ചയായി മാറും. ഇത്തരത്തിൽ ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടി പ്രശസ്തരായവർ പോലും ഉണ്ട്. അത്തരത്തിൽ ഒരു രസകരമായ രംഗമാണ് കഴിഞ്ഞ ദിവസം മേജർ ലീഗ് സോക്കറിൽ ഉണ്ടായത്. പക്ഷെ ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടിയ ആരാധകന് പിന്നാലെ ഓടിയത് സുരക്ഷാ ഉദ്യോഗസ്ഥരല്ല എന്ന് മാത്രം.

2 വയസ്സുകാരൻ സായെക് കാർപെന്റെറാണ് എഫ്സി സിൻസിനാറ്റിയും-ഒർലാൻഡോ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടിയത്. പിന്നാലെ ഓടിയ അമ്മ കുഞ്ഞിനെ പിടിച്ചതും ഇരുവരും ചേർന്ന് തെന്നിവീണു. എങ്കിലും ഉടൻ നിലത്തുനിന്ന് എഴുന്നേറ്റ അമ്മ കുഞ്ഞുമായി തിരികെ ഓടുകയായിരുന്നു. കാഴ്ച്ചക്കാരിൽ ചിരി പടർത്തിയ ഈ രംഗം മേജർ ലീഗ് സോക്കറിന്റെ ട്വിറ്റർ ഹാൻഡിലിൽ തന്നെയാണ് പങ്കുവച്ചത്. സിൻസിനാറ്റി ക്ലബിന്റെ ഫോട്ടോഗ്രാഫർ സാം ഗ്രീൻ കുഞ്ഞിനെയുമെടുത്ത് ഓടുന്ന അമ്മയുടെ ദൃശ്യം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.

  • – ✍️എസ്.കെ.
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply