ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷിക്കാൻ വക നൽകുന്ന വാർത്തകളാണ് ക്ലബ്ബുമായി അടുത്ത വൃന്ദങ്ങളിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു യുവസംരംഭകൻ കേരളാ ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കാൻ പോകുന്നു എന്ന വിവരം ZilliZ എക്സ്ക്ലൂസീവായി പുറത്തുവിട്ടിരുന്നു. ഇതിനു പിന്നിലെ കൂടുതൽ വിവരങ്ങളും തെളിഞ്ഞു വരികയാണ്. ക്ലബ്ബിലെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുന്നതോടുകൂടി സ്റ്റേഡിയം, പരിശീലന സൗകര്യങ്ങൾ പഞ്ച നക്ഷത്ര ഹോട്ടൽ, ഷോപ്പിംഗ് മാൾ, ഭവന സമുച്ചയങ്ങൾ എന്നിവയുൾപ്പെടുന്ന ബ്ലാസ്റ്റേഴ്‌സ് സിറ്റിയടക്കം ചില വമ്പൻ പദ്ധതികൾക്കും ഇദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. യൂറോപ്പിൽ നിന്നുമുള്ള ഇൻവെസ്റ്റ്മെന്റ് കമ്പനികളുടെ കൺസോർഷ്യമാണ് KBFC യുടെ ഉടസ്ഥരാവാൻ തയ്യാറാകുന്നത്. അതിന്റെ കീഴിൽ സ്പോർട്സുമായി ബന്ധപ്പെട്ട പ്രത്യേക കമ്പനി രൂപീകരിച്ചാവും പ്രവർത്തനം. ഈ ഡീൽ നടക്കുന്നതോടുകൂടി ISL ൽ ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ നിക്ഷേപമായിരിക്കും സംഭവിക്കുക. കൂടാതെ ക്ലബ്ബിൽ നിരവധി മാറ്റങ്ങൾക്കും സാധ്യതയുണ്ട്. യൂറോപ്പിലെ ഒരു പ്രമുഖ ക്ലബുമായി ദീർഘകാലാടിസ്ഥാനത്തിൽ സഹകരിക്കാനുള്ള ചർച്ചകളും അന്തിമഘട്ടത്തിലാണ്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply