കൂടുതൽ വിദേശ താരങ്ങളെ കളിക്കാൻ അനുവദിക്കണം ; അവകാശ വാദമുയർത്തി ഐ ലീഗ് ക്ലബ്ബുകൾ…

കൂടുതൽ വിദേശ താരങ്ങളെ കളിക്കാൻ അനുവദിക്കണം ; അവകാശ വാദമുയർത്തി

ഐ ലീഗ് ക്ലബ്ബുകൾ…

 

 

വരുന്ന ഐ ലീഗ് സീസണിൽ കൂടുതൽ വിദേശ താരങ്ങളെ മാച്ച് ഡേ സ്‌ക്വാഡിൽ ഉൾപ്പെടുത്തണമെന്ന് ഐ ലീഗ് ക്ലബ്ബുകൾ ഓൾ ഇന്ത്യ ഫുട്ബാൾ അസോസിയേഷനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ സീസണുകളിൽ 6 വിദേശ കളിക്കാരെ ടീമിൽ രജിസ്റ്റർ ചെയ്യാമായിരുന്നെങ്കിലും 4 കളിക്കാരെ മാത്രമേ ( 1 എ എഫ് സി പ്ലയെർ അടക്കം ) മാച്ച് ഡേ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ പറ്റുമായിരുന്നുള്ളൂ.ISL ൽ 6 വിദേശ താരങ്ങളെ സൈൻ ചെയ്യാനും മാച്ച് ഡേ സ്‌ക്വാഡിൽ ഉൾപ്പെടുത്താനും കഴിയും.

 

ക്ലബ്ബുകൾ അവരുടെ ആവശ്യം അറിയിച്ചതായി ലീഗ് ആൻഡ് പ്ലയെർ ഡെവലപ്പ്മെന്റ് സി ഇ ഓ സുനന്ദോ ദാർ സ്ഥിധീകരിച്ചു.ക്ലബ്ബ്കളോട് എ ഐ എഫ് എഫ് ഇന് ഔദ്യോഗികമായ കത്ത് നൽകാൻ ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിചേർത്തു.

 

മിക്ക ഐ ലീഗ് ക്ലബ്ബുകളും എ എഫ് സി താരമടക്കം നാലിൽ കൂടുതൽ വിദേശ താരങ്ങളെ ടീമിലെത്തിച്ചു കഴിഞ്ഞു.ഈ സാഹചര്യത്തിൽ അനുകൂലമായ തീരുമാനം അടുത്ത ആഴ്ച നടക്കുന്ന ലീഗ് കമ്മിറ്റി മീറ്റിൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഐ ലീഗ് ക്ലബ്ബുകൾ.

 

11 ടീമുകൾ അടങ്ങുന്ന ഐ ലീഗ് സീസൺ ഒക്ടോബർ 29 ന് ആരംഭിക്കും.

 

✍️ ADMS

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply