ഖത്തർ ലോകകപ്പിലെ അവസാന പ്രിക്വാർട്ടർ മത്സര ദിനമായ ഇന്നത്തെ ആദ്യ മത്സരത്തിൽ മൊറോക്കോയ്ക്ക് വിജയം. സ്പെയിനിനെതിരെ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെയായിരുന്നു മൊറോക്കൻ വിജയം. നിശ്ചിത സമയത്തും, അധിക സമയത്തും ഇരു ടീമുകൾക്കും ഗോളൊന്നും കണ്ടെത്താനാവാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങിയത്. ഷൂട്ട്ഔട്ടിൽ 3-0 സ്കോറിനാണ് മൊറോക്കോ വിജയം പിടിച്ചത്. സ്പൈനെടുത്ത മൂന്ന് കിക്കുകളും ലക്ഷ്യത്തിൽ എത്താഞ്ഞതാണ് സ്പെയിനിന് തിരിച്ചടിയായത്. ഇന്നു രാത്രി നടക്കുന്ന പോർച്ചുഗൽ – സ്വിറ്റ്സർലൻഡ് മത്സരത്തിലെ വിജയിയാണ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മൊറോക്കോയുടെ എതിരാളികൾ.
What’s your Reaction?
+1
+1
+1
+1
+1
+1
1
+1
Leave a reply