മുൻ ബെൽജിയം യൂത്ത് ടീം താരം പോൾ-ജോസ് എം പോകു കേരളാ ബ്ലാസ്റ്റേഴ്സിലേക്കെത്താൻ സാധ്യത

സെൻട്രൽ ആഫ്രിക്കൻ രാജ്യമായ DR കോംഗോയിൽ നിന്നുള്ള 29 വയസ്സുകാരൻ താരം ബെൽജിയം യൂത്ത് ടീമിനു വേണ്ടി 61 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബെൽജിയം U15, U16, U17, U18, U19, U21 ടീമുകളുടെ ഭാഗമായിരുന്ന താരം 19 ഓളം ഗോളുകളും നേടിയിട്ടുണ്ട്. നിലവിൽ അൽ വാഹ്ദ FC യിൽ വിങ്ങറായി കളിക്കുന്ന താരം ക്ലബ്ബ് തലത്തിൽ ടോട്ടനം ഹോട്‌സ്പുറിന്റെ ഭാഗമായിട്ടുണ്ട്. ക്ലബ്ബ് തലത്തിൽ നിരവധി മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരം സ്വന്തം രാജ്യമായ DR കോംഗോയ്ക്ക് വേണ്ടിയാണ് സീനിയർ ലെവൽ മത്സരങ്ങൾ കളിച്ചത്. 2015 ഫെബ്രുവരിയിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച താരം അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോളും നേടിയിരുന്നു. നിലവിൽ 14 മത്സരങ്ങളിൽ നിന്നും 6 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. എം പോകു ഒരു ഗോൾ സ്കോറിങ് വിങ്ങറാണെന്നു ഇതിൽ നിന്നും വ്യക്തം. കഴിഞ്ഞ ആഴ്ച കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായി ചുമതയേറ്റ സെര്ബിയക്കാരൻ ഇവാൻ വുകമനോവിക്കിന്‌ താരത്തെ ടീമിലെത്തിക്കാൻ പദ്ധതികളുണ്ടെന്നാണ് റിപ്പോർട്ട്. കോച്ചിന്റെ ബെൽജിയം ബന്ധങ്ങളും ഈ നീക്കത്തിന് ആക്കം കൂട്ടുന്നു. എന്നാൽ ഈ ഡീൽ പ്രവർത്തികമാകുമോ എന്നതിൽ വ്യക്തതയില്ല. അൽ വാഹ്ദ ആയുള്ള കരാർ അവസാനിപ്പിക്കുകയാണെന്ന് താരം പ്രഖ്യാപിച്ചിരുന്നു.നിലവിൽ ബെൽജിയത്തിലേക്ക് തിരിച്ചു പോകുന്നതിന്റെ പറ്റി റിപ്പോർട്ടുകൾ ഒന്നും തന്നെയില്ല. എങ്കിലും ഇന്ത്യയിലേക്ക് വരാൻ താരം തയ്യാറാകുമോയെന്ന് കാത്തിരുന്നു കാണാം

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply