ബ്രസീലിയൻ താരം കാസിൻഞൊയെ സ്വന്തമാക്കി മുംബൈ സിറ്റി.

മുംബൈ സിറ്റി എഫ്.സിയുടെ ആക്രമണത്തിന് മൂർച്ഛകൂട്ടാൻ ബ്രസീലിയൻ താരം കാസിയോ ഗബ്രിയേൽ എത്തുന്നു. കാസിൻഞൊ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന താരത്തെ മുംബൈ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 29 വയസ്സ് പ്രായമുള്ള താരം ബ്രസീലിയൻ സെക്കൻഡ് ഡിവിഷൻ ടീമായ വില നോവയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് മുംബൈയിൽ എത്തുന്നത്.

അറ്റാക്കിങ് മിഡ്‌ഫീൽഡർ പൊസിഷനിലാണ് താരം കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ളതെങ്കിലും സെൻട്രൽ മിഡ്‌ഫീൽഡർ, ലെഫ്റ് വിങ്ങർ, സെന്റർ ഫോർവേഡ് തുടങ്ങിയ പൊസിഷനുകളിലും കോച്ചുമാർ താരത്തെ പരീക്ഷിച്ചിട്ടുണ്ട്. കരിയറിൽ നിരവധി ബ്രസീലിയൻ ക്ലബ്ബുകൾക്കായി കളിച്ച് പരിചയസമ്പത്തുള്ള താരമാണ് കാസിൻഞൊ. ഹ്യൂഗോ ബോമസ് എ.ടി.കെയിലേക്ക് ടീം മാറിയതിനാൽ ഹ്യൂഗോയുടെ പകരക്കാരനായിട്ടാവും കാസിൻഞൊയെ മുംബൈ കളത്തിലിറക്കുക.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply