സ്പാനിഷ് സ്‌ട്രൈക്കർ അൽവരോ വാസ്കസ് ഇന്ത്യയിലേക്ക്

സ്പാനിഷ് സ്‌ട്രൈക്കർ അൽവരോ വാസ്കസ് ഇന്ത്യയിലേക്കെന്ന് സൂചന. നിലവിൽ ലാലിഗ സെക്കന്റ് ഡിവിഷനിൽ സ്പാനിഷ് വമ്പന്മാരായ സ്പോർട്ടിങ് ജിഹോന്റെ താരമാണ് അദ്ദേഹം. കഴിഞ്ഞ വർഷത്തെ ഐ എസ് എൽ ജേതാക്കളായ മുംബൈ സിറ്റി എഫ് സി-യാണ് അദ്ദേഹത്തെ ടീമിലെത്തിക്കാൻ മുൻപന്തിയിൽ ഉള്ളതായി സൂചന. എഫ് സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും ശ്രമം നടത്തിയ മറ്റു ടീമുകൾ.

ലാലിഗ ഒന്നാം ഡിവിഷനിൽ മാത്രം 150-ന് മുകളിൽ മത്സര പരിചയമുള്ള താരമാണ് ഇദ്ദേഹം. 26 ഗോളുകളും, 8 അസിസ്റ്റും ലാലിഗയിൽ അദ്ദേഹത്തിന്റെ പേരിലുണ്ട്. എസ്പാന്യോലിന്റെ യൂത്ത് സിസ്റ്റത്തിൽ കൂടെ കളി പഠിച്ച ഇദ്ദേഹം എസ്പാന്യോൽ, ഗെറ്റാഫെ, റിയൽ സറഗോസ, സ്പോർട്ടിങ് ജിഹോൻ എന്നീ ടീമുളകൾക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്. ലാലിഗ രണ്ടാം ഡിവിഷനിൽ 113 മത്സരങ്ങളില്നിന്ന് 22 ഗോളും 5 അസിസ്റ്റും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും അദ്ദേഹം സാനിധ്യം അറിയിച്ചിട്ടുണ്ട്. സ്വാൻസീ സിറ്റിക്കായി 12 മത്സങ്ങളിൽ 1 ഗോളാണ്‌ സമ്പാദ്യം.

2020-21 സീസണിൽ 25 മത്സരങ്ങൾ കളിച്ച ഇദ്ദേഹത്തിന് 1 ഗോൾ മാത്രമേ നേടാൻ സാധിച്ചിട്ടുള്ളൂ. സ്പാനിഷ് നാഷണൽ ടീമിന്റെ യൂത്ത് വിഭാഗങ്ങളിലും അദ്ദേഹം തന്റെ ബൂട്ടഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വരവ് സാധ്യമായാൽ ലോബെറയുടെ മുംബൈയ്ക്ക് ഒരു വലിയ മുതൽക്കൂട്ട് തന്നെ ആയിരിക്കും.

?️ ~Ronin~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply