റോമിനും വെനീസിനും മിലാന്റെ തെരുവോരങ്ങൾക്കും ഇറ്റാലിയൻ ക്ലബ് ഫുട്ബോൾ ചരിത്രത്തെ പറ്റി ധാരാളം സംസാരിക്കാൻ ഉണ്ടാകും അവരുടെ ചുവരലമാരയ്ക്ക് കപ്പുകൾ ഒരു അലങ്കരവും ആയിരിക്കും എന്നാൽ ഇറ്റലിയുടെ തുറമുഖ നഗരമായ നാപ്പിൾസുകാർക്കും പറയാൻ ഉണ്ട് മിലാനികളുടെ അധിക്ഷേപത്തിന്റെ കഥ ചവിട്ടി താഴ്ത്തലുകളുടെ കഥ ഒരുപാട് അതിജീവത്തിന്റെ കഥ. നീണ്ട കാലത്തിനു ശേഷം ഇന്ന് വീണ്ടും ഇറ്റാലിയൻ ഫുട്ബോൾ നാപ്പിൾസുകളെ പറ്റി സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു അവരുടെ ജീവിതവും ജീവ ശ്വാസവുമായ അവരുടെ സ്വന്തം SSC Napoli
സുന്ദരവും അപകടകാരികളുമായ പാർത്തനോയ്‌പ്പകൾ
നാപോളി പറ്റി സംസാരിക്കുമ്പോൾ ഒഴിച്ച് കൂട്ടാൻ പറ്റാത്ത ഘടകം അവരുടെ ആരാധകർ ആണ്. പാർത്തനോയ്‌പ്പകൾ എന്ന ഓമന പേരിൽ അറിയപ്പെടുന്ന ഇവർ അതിന്റെ അർത്ഥത്തെ സൂചിപ്പിക്കുന്ന പോലെ സുന്ദരവും എന്നാൽ അപകടകാരികളും അക്രമകാരികളും ആയ ഒരു ആരാധക സമൂഹം ആണ്
ക്ലബ്ബിന്റെ ശരിയായ രൂപീകരണം
ക്ലബ്ബിന്റെ പേരുകളിൽ ധാരാളം മാറ്റങ്ങൾ നാപോളി ചരിത്രത്തിൽ സംഭവിക്കുന്നു. വാസ്തവത്തിൽ, നാപ്പോളിയുടെ അന്തിമ രൂപീകരണം യഥാർത്ഥത്തിൽ ഒരു നീണ്ട പ്രക്രിയയായിരുന്നു, കാരണം കുറച്ച് സമയത്തിന് ശേഷം നേപ്പിൾസ് FBC എന്നും അറിയപ്പെടുന്ന ആദ്യ ടീമിനും യഥാർത്ഥ ടീമിനും ചില കളിക്കാരെ നഷ്ടപ്പെട്ടു, പിന്നീട് 1912 ൽ ടീമിന്റെ രണ്ടാം ഫോം സൃഷ്ടിച്ചു. യുഎസ് ഇന്റർനാഷണൽ നാപ്പോളി.
അവർ എതിരാളികളാകുകയും 1912-13 ലെ ഇറ്റാലിയൻ ചാമ്പ്യൻഷിപ്പിൽ പരസ്പരം കളിക്കുകയും ചെയ്തു. എന്നാൽ വീണ്ടും സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ഈ രണ്ട് ടീമുകളും ഒടുവിൽ ലയിച്ചു, ഇത് 1922-ൽ FBC ഇന്റർനാസിയോണൽ-നേപ്പിൾസിന്റെ (അല്ലെങ്കിൽ പൊതുവെ FBC ഇന്റർനാപ്പിൾസ് എന്ന് അറിയപ്പെടുന്നു) പിറവിയെടുക്കാൻ കാരണമായി. എന്നാൽ പിന്നീട് വീണ്ടും അവർ ക്ലബ്ബിന്റെ പേര് 1926-ൽ Associazione Calcio Napoli എന്നാക്കി മാറ്റി.
ആരാധകരുടെ അക്രമവും എതിരാളികളുടെ ശവപറമ്പും
Napoli ക്ലബ് ശക്തിയും ദൗർബല്യവും ആണ് അവരുടെ ആരാധകർ മുകളിൽ പറഞ്ഞ പോലെ തന്നെ തീർത്തും അക്രമകാരികളായ ആരാധകർ സ്വന്തം ക്ലബ് വേണ്ടി എതിരാളികളെ കൊല്ലാൻ പോലും മടിക്കാത്തവർ ആണ്. പൊതുവെ Rough and Rude ആണ് നേപ്പിൽസിലെ ജനസമൂഹം അവർ രാജ്യത്തിന്റെ രണ്ടാം തരക്കാർ ആയിട്ടാണ് മറ്റു ആളുകൾ കാണുന്നത്. ഒരുപക്ഷെ അവർ നേരിടേണ്ടി വന്ന അവഗണകൾ ആയിരിക്കാം അവരെ അങ്ങനെ ആക്കി എടുത്തത്. ആയതിനാൽ ഒരു away ആരാധകരും പോകാൻ നടിക്കുന്ന ശവപറമ്പ് ആണ് നാപോളികളുടെ Home ഗ്രൗണ്ട്
പ്രതീക്ഷകളുടെ മാലാഖ ആയി സാക്ഷാൽ മറഡോണ” അവതരിക്കുന്നു
ക്ലബ് രൂപീകരണത്തിന് ശേഷം കാര്യമായ സംഭാവനകൾ ഒന്നും ചെയ്യാൻ ക്ലബ് സാധിച്ചിരുന്നില്ല കാര്യമായ സാമ്പത്തിക തകർച്ചയിലും നീങ്ങുന്ന നിമിഷം 80’s മദ്ധ്യം. 1984 ൽ ഇറ്റാലിയൻ ഫുട്ബോൾ ലോക ഫുട്ബോൾ ഞെട്ടിച്ചു കൊണ്ട് കയ്യിലെ സാമ്പത്തികം മുഴുവൻ ഒരു താരത്തിൽ മൊത്തം നിക്ഷേപിച്ചു അവർ സാക്ഷാൽ മറഡോണയെ barcelona നിന്ന് എത്തിക്കുന്നു അതും 12 മില്യൻ യൂറോ. പിന്നീട് നടന്നത് ചരിത്രം ആയിരിന്നു.നാപ്പോളിയുടെ നിധിയായിരുന്നു ഡീഗോ മറഡോണ. അദ്ദേഹത്തിന് ശേഷം നാപ്പോളി ട്രോഫികളുടെ ചരിത്രം എങ്ങനെ മാറുമെന്ന് വ്യക്തമായിരുന്നു. അദ്ദേഹം വിജയത്തിന്റെ പ്രതീകമായിരുന്നു, നാപ്പോളി അതിന്റെ മഹത്തായ ദിനങ്ങൾക്ക് മറഡോണയോട് കടപ്പെട്ടിരിക്കുന്നു. അവൻ തന്റെ ആരാധകർക്ക് ഒരു കളിക്കാരൻ മാത്രമല്ല, നിരവധി ആളുകളുടെ ജീവിതത്തിൽ പ്രാധാന്യമേറിയ ആളായിരുന്നു, അവർ അദ്ദേഹത്തിന് “ദൈവം ഡീഗോ” എന്ന വിളിപ്പേര് നൽകി, അതിനുശേഷം, ലോകമെമ്പാടുമുള്ള ആളുകൾ മറഡോണയെക്കുറിച്ച് പരസ്പരം സംസാരിച്ചും വിളിക്കും. ഇത് ഒരു അഭിനന്ദനം മാത്രമല്ല, ആളുകൾ അദ്ദേഹത്തെ നാപ്പോളി ബഹുമതികളിൽ ഒന്നായി കണക്കാക്കും. അദ്ദേഹം തീർച്ചയായും ഒരു ബഹുമതിയായിരുന്നു.
മറഡോണയുടെ മടക്കവും ക്ലബ്ബിന്റെ ഒടുക്കവും
80കളുടെ അവസാനം തന്റെ ക്ലബ്ബിനായി ആദ്യ scudetto, ആദ്യ UEFA കപ്പ് victory നേടിയ ശേഷം അദ്ദേഹം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ആകുകയും ക്ലബ് വിടേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്തു. കള്ളകടത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായ നേപ്പിൾസ് വന്നു നാപോളി ക്ലബ് ചരിത്രം ആയതിനു ശേഷം ആണ് മറഡോണ മയക്കു മരുന്നിനു അടിമയായത് എന്ന് പല ചരിത്രങ്ങളും പറയപ്പെടുന്നു. എന്നിരുന്നാൽ പോലും നേപ്പിൾസിന് അന്തസ്സും അഭിമാനവും വിജയവും കൊണ്ടുവന്ന ഒരു വിജയിയും ഐക്കണുമായിരുന്നു മറഡോണ.
കാത്തിരിപ്പിന്റെ അവിശേഷിക്കുന്ന മാസങ്ങൾ
നീണ്ട മാസത്തെ ഒരു സീസൺ അവിശേഷിക്കാൻ ഇനി പകുതിയിൽ താഴെ കളികൾ മാത്രം. സീസൺ പകുതി തന്നെ നാപൊളികൾ ചരിത്രം കുറിച്ചിരിക്കുന്നു. മറഡോണ ശേഷം Khvicha Kvaratskhelia, Victor Osimhen കൂടെ മറ്റു സഹ കളിക്കാർ നേപ്പിൾസിൽ പുതു ഖണ്ഡങ്ങൾ രചിക്കുന്നു ഇറ്റാലിയൻ ക്ലബ് ഫുട്ബോൾ നീല അസൂരികൾക്കു വേണ്ടി തിരിഞ്ഞു കറങ്ങുന്നു മിലാന്റെ തെരുവുകളിൽ ഇടിമിന്നൽ അടിക്കുന്നു ഞങ്ങൾ രണ്ടാം തരക്കാർ അല്ല ഒന്നാം തരക്കാർ ആണെന്നും ഇറ്റാലിയൻ ഫുട്ബോൾ ഞങ്ങളുടെ കൂടെ ആണെന്ന് അവർ ലോകത്തിന് വിളിച്ചു പറയുന്നു. ഇനി ദൈവത്തിനു പോലും ഒന്നും ചെയ്യാൻ പറ്റാത്ത രീതിയിൽ മുകളിൽ എത്തിയിരിക്കുന്നു. അവർക്കൊപ്പം ഞങ്ങളും കാത്തിരിക്കുന്നു പുതു നീലപ്പടയുടെ കിരീട ധാരണത്തിനായി
🖋️അഖിൽ രാജേന്ദ്രകുറുപ്
Leave a reply