ഫ്രഞ്ച് കപ്പ് ഫൈനലില്‍ നെയ്മർ കളിക്കില്ല

ഫ്രഞ്ച് കപ്പ് ഫൈനലിൽ കളിക്കാൻ പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മറിന് കഴിയില്ല.

സെമി ഫൈനലിൽ ലഭിച്ച മഞ്ഞ കാർഡിന്റെ സസ്‌പെൻഷൻ നേരിടുന്നത് മൂലമാണ് താരത്തിന് ഫൈനലിൽ കളിക്കാൻ സാധിക്കാത്തത്.

ഫൈനലിൽ മൊണോക്കോയാണ് പി എസ് ജിയുടെ എതിരാളികൾ.

കഴിഞ്ഞ സീസൺ ഫൈനലില്‍ നെയ്മറിന്റെ ഏക ഗോളിലായിരുന്നു പി എസ് ജി കിരീടം നേടിയത്.

സസ്പെന്‍ഷന് എതിരെ പി എസ് ജിക്ക് നൽകിയ അപ്പീല്‍ തള്ളിയാല്‍ നെയ്മറിന് ലീഗിലെ നിര്‍ണായക മത്സരങ്ങള്‍ നഷ്ട്ടമാകും.

നെയ്മറിനൊപ്പം സസ്പെൻഷനിലുള്ള എംബപ്പേയും പരിക്കേറ്റ ഇക്കാര്‍ഡിയും ഫ്രഞ്ച് കപ്പ് ഫൈനലില്‍ കളിക്കില്ല.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply