നിംഷാദ് റോഷൻ കേരള യുണൈറ്റഡിലേക്ക്

ഗോകുലം കേരള എഫ്‌സി റിസേർവ് ടീം മുന്നേറ്റ താരമായ നിംഷാദ് റോഷനെ കേരള യുണൈറ്റഡ് സ്വന്തമാക്കും. ഫാക്ട് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന നിംഷാദ് 2015-16 വർഷത്തിലാണ് സെൻട്രൽ എക്സ്സൈസിനൊപ്പം അതിഥി താരമായി കേരള പ്രീമിയർ ലീഗിൽ അരങ്ങേറിയത്. തുടർന്ന് രണ്ട് വർഷം മുൻപ് ഗോൾഡൻ ത്രെഡ്സിന്റെ ഭാഗമായ താരത്തെ കഴിഞ്ഞ സീസൺ പകുതിയിൽ ജനുവരി ട്രാൻസ്ഫർ വിന്ഡോയിലാണ് ഗോകുലം ടീമിൽ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ ഐ ലീഗിനുള്ള ഗോകുലം കേരളയുടെ പ്രീസീസൺ സ്‌ക്വാഡിൽ ഉണ്ടായിരുന്ന നിംഷാദിന് അവസാന ടീമിൽ ഇടം നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ തുടർന്ന് ഗോകുലം റിസേർവ് ടീമിനായി കളി തുടർന്ന നിംഷാദ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കേരള പ്രീമിയർ ലീഗ് ഫൈനലിൽ കെഎസ്ഇബിക്ക് എതിരെ നിർണ്ണായക സമനില ഗോൾ കണ്ടെത്തിയതിലൂടെ കേരള പ്രീമിയർ ലീഗ് ഗോകുലത്തിന് നേടി കൊടുക്കുന്നതിൽ പ്രധാന പങ്കാണ് നിംഷാദ് വഹിച്ചത്. ഫൈനലിലെ ആ വണ്ടർ ഗോൾ ഇന്നും കളി കണ്ടവർ മറന്നു കാണില്ല, ഫൈനലിലെ ഗോൾ അടക്കം മൂന്ന് ഗോളുകൾ താരം കെ.പി.എല്ലിൽ നേടിയിരുന്നു.

മുന്നേറ്റ നിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്ന എറണാകുളം ഏലൂർ സ്വദേശിയായ താരത്തെ ഇപ്പോൾ കേരള യുണൈറ്റഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply