ഇന്ത്യൻ പരിശീലകന്റെ ആവശ്യത്തിന് സമ്മതമറിയിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ മനം കവരും മറുപടി.

ഇന്ത്യൻ ദേശിയ ഫുട്ബോൾ ടീമിന്റെ സെപ്റ്റംബർ മാസത്തിലെ പരിശീലന ക്യാമ്പും മത്സരങ്ങളും കേരളത്തിൽ നടത്തണമെന്ന് പറഞ്ഞ ദേശിയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിന് കഴിഞ്ഞ ദിവസമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മറുപടി നൽകിയത്. ഇന്ത്യൻ ടീം കേരളത്തിൽ എത്തുമ്പോൾ പരിശീലന മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്നായിരുന്നു പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് പറഞ്ഞത്. ഇതിനു മറുപടിയായി കേരള ബ്ലാസ്റ്റേഴ്സിലുള്ള ഇന്ത്യൻ ദേശിയ ടീം താരങ്ങൾ ഇന്ത്യക്ക് വേണ്ടി ഇറങ്ങണമെന്നായിരുന്നു ഇന്ത്യൻ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്ക് ഇന്നലെ പ്രതികരിച്ചത്. ഇപ്പോളിതാ ഇഗോർ സ്റ്റിമാക്കിന് മറുപടിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ.
“അതിൽ യാതൊരു പ്രശ്നവുമില്ല, കേരള ബ്ലാസ്റ്റേഴ്സിലുള്ള ഇന്ത്യൻ ദേശിയ ടീം താരങ്ങൾ ഇന്ത്യക്ക് വേണ്ടി തന്നെ ഇറങ്ങും. ഞങ്ങളുടെ താരങ്ങൾ ഇന്ത്യൻ ടീമിനായി കളിക്കുന്നത് കാണുന്നത് ഞങ്ങൾക്ക് അഭിമാനമാണ്”.- ഇവാൻ ട്വിറ്ററിൽ കുറിച്ചു.

പക്ഷെ ബ്ലാസ്റ്റേഴ്സിലെ ഇന്ത്യൻ ടീം താരങ്ങൾ ദേശിയ ടീമിനായി കളിക്കണം; ഇവാനു മറുപടി നൽകി സ്റ്റിമാക്ക്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply