ലോകകപ്പ്‌ താരം ഇനി എഫ് സി ഗോവയിൽ

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് വിങ്ങർ നോഗ്ദാമ്പ നോറത്തിനെ സൈൻ ചെയ്ത് എഫ്സി ഗോവ. മിനർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നുവന്ന താരമാണ് നോറം. 2017ൽ ഇന്ത്യയുടെ അണ്ടർ 17 വേൾഡ് കപ്പ്‌ സ്‌ക്വാഡിൽ ഇടം നേടിയിരുന്നു. അതിന് ശേഷം 2018ൽ ബ്ലാസ്റ്റേഴ്‌സിൽ മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഇന്ത്യൻ ആരോസിലേക്കും മോഹൻ ബഗാനിലേക്കും ലോണിൽ പോയ താരം ഐലീഗ് നേടിയ മോഹൻ ബഗാൻ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു. 2020 ൽ എടികെഎംബി താരത്തെ സ്വന്തമാക്കിയിരുന്നു. ഇനി എഫ്സി ഗോവക്കായി നോറം ബൂട്ട് കെട്ടും. ഇരുപത്തിയൊന്ന് വയസുള്ള മണിപ്പൂരി സ്വദേശിയായ നോറം ലെഫ്റ്റ് വിങ്, റൈറ് വിങ്  പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരം ആണ്.

 

~അബീന~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply