ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തെ ഒഡീഷ ടീമിലെത്തിച്ചു.

ഐ.എസ്.എൽ എട്ടാം പതിപ്പും, ഡ്യൂറൻഡ് കപ്പും തുടങ്ങാനിരിക്കെ താരങ്ങൾക്കായുള്ള പരിശീലനത്തിലാണ് ടീമുകളെല്ലാം. ഇതുവരെ രണ്ട് വിദേശ സൈനിംഗുകൾ മാത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച ബ്ലാസ്റ്റേഴ്‌സ് മറ്റു വിദേശ താരങ്ങളെ കൂടെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ ആദ്യ ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചിരുന്ന സ്പാനിഷ് മിഡ്‌ഫീൽഡർ അരിഡൈ കാബ്റേരയെ ഒഡീഷ എഫ്.സി സ്വന്തമാക്കി.

32 വയസ്സുകാരമായ വിങ്ങർ വിവിധ സ്പാനിഷ് ടീമുകളിലായി വളരെയധികം പരിചയ സമ്പത്തുള്ള താരമാണ്. യൂണിവേഴ്സിദാദ് ക്ലബ്ബിലൂടെ കളി ആരംഭിച്ച കാബ്റേര ജിറോണ, വലെൻസിയ ബി, ലാസ് പാൽമാസ് തുടങ്ങിയ പ്രമുഖ ടീമുകൾക്കായും കളിച്ചിട്ടുണ്ട്.

– എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply