കഴിഞ്ഞ സീസണിൽ ടീമുമായി വേർപിരിഞ്ഞ ബ്രിട്ടീഷ് പരിശീലകൻ സ്റ്റുവർട്ട് ബാക്ക്സ്റ്റർ നു പകരക്കാരനായി കികൊ രമിനെസ് ഒഡിഷ FC യിലെത്തിയേക്കും. 2 സീസണിലേക്കുള്ള കരാറിലാണ് ടീമിലെത്തിയതെങ്കിലും ലീഗിലെ മോശം പ്രകടനവും റഫറിമാർക്കെതിരെയുള്ള വിവാദപരാമർശനങ്ങളുമാണ് ബാക്സ്റ്റർ നു വിനയായത്. ലീഗിലെ ഏറ്റവും അവസാനക്കാരായിട്ടായിരുന്നു ഒഡിഷ FC സീസൺ അവസാനിപ്പിച്ചത്. പുതിയ സീസണിനു മുന്നോടിയായി നിരവധി മാറ്റങ്ങളാണ് ഒഡിഷ FC യിൽ നടന്നു കൊണ്ടിരിക്കുന്നത്. പ്രശസ്ത സ്പാനിഷ് ഫുട്ബോളർ ഡേവിഡ് വിയ്യ നയിക്കുന്ന DV7 എന്ന ടീമിനെ അവരുടെ ടെക്‌നിക്കൽ കാര്യങ്ങൾ തീരുമാനിക്കുന്നതിനായി നിയോഗിച്ചു. മുൻ കോച്ച് ജോസെപ് ഗോമ്പാവുവും ഈ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗോമ്പവുവിന്റെ കീഴിൽ മികച്ച പ്രകടനമായിരുന്നു ഒഡിഷ FC യുടേത്. വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം ടീം വിടുകയായിരുന്നു. എന്നാൽ ഇത്തവണ ടീമിൽ തിരിച്ചെത്തിയിരിക്കുന്നത് മികച്ച വിദേശതാരങ്ങളെ ടീമിലെത്തിക്കുക എന്ന ചുമതലയോടെയാണ്.
കഴിഞ്ഞ സീസണിലെ എല്ലാ തീരുമാനങ്ങളും പാളിപോയ ഒഡിഷ FC കികൊ രമിനെസിനു കീഴിൽ ഒരു പുതിയ തുടക്കത്തിനായിരിക്കും ലക്ഷ്യമിടുക. 2002ൽ Gimnàstic de Tarragona എന്ന സ്പാനിഷ് ക്ലബ്ബിലൂടെയായിരുന്നു രമിനെസിന്റെ പരിശീലന കരിയറിലെ അരങ്ങേറ്റം. സഹപരിശീലകനായി ടീമിലെത്തിയ രമിനെസ് 2010ലാണ് ആദ്യമായി മുഖ്യപരിശീലകന്റെ ചുമതല ഏറ്റെടുക്കുന്നത്. CF Pobla de Mafumet എന്ന കാറ്റലൂണിയൻ ക്ലബ്ബായിരുന്നു അത്. 50 വയസ്സുകാരനായ രമിനെസ് എട്ടോളം ടീമുകളെ പരിശീലിപിച്ചിട്ടുണ്ട്. 4231 ആണ് ഇഷ്ട ഫോർമേഷൻ.
സ്പാനിഷ് പരിശീലകൻ കികൊ രമിനെസ് ഒഡിഷ FC യുടെ ചുമതലയേറ്റെടുത്തേക്കും

What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply