“അപ്പൊ ഓക്കേ ബൈ”; പരിശീലകൻ ഓലെയെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്.

മൂന്ന് സീസണുകളോളം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിശീലിപ്പിച്ച വിശ്വസ്തനായ കോച്ച്‌ ഒലെ ഗണ്ണാര്‍ സോള്‍ഷ്യറെ ക്ലബ്ബ് പുറത്താക്കി. ഇന്നലെ വാറ്റ്‌ഫോഡിനോടേറ്റ പരാജയത്തോടെ ഓലെയെ പുറത്താക്കുമെന്ന സൂചനകൾ ശക്തമായിരുന്നു. ഇപ്പോൾ ക്ലബ്ബ് ഔദ്യോഗികമായി തന്നെ ഓലെയെ പുറത്താക്കിയതായി അറിയിച്ചു. ഈ സീസണില്‍ ടീമിന്റെ മോശം ഫോം തുടരുന്നതിനാല്‍ ക്ലബ്ബ് സംയുക്തമായി സോള്‍ഷ്യറെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

റൊണാള്‍ഡോയടക്കമുള്ള വന്‍ താരനിര ഉണ്ടായിട്ടും ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ സോള്‍ഷ്യര്‍ക്കായിരുന്നില്ല. ഏറെ പണം ചിലവാക്കി വൻ താരങ്ങളെ ടീമിൽ എത്തിച്ചെങ്കിലും ഈ കഴിഞ്ഞ വർഷങ്ങളിലെ യുണൈറ്റഡിന്റെ ട്രോഫി വരൾച്ചയ്ക്ക് യാതൊരു മാറ്റവുമില്ലാതെ തുടരുന്നതും ഓലെക്ക് തിരിച്ചടിയായി.

ലിവര്‍പൂളിനെതിരായ അഞ്ച് ഗോള്‍ തോല്‍വിയോടെ സോള്‍ഷ്യറെ പുറത്താക്കാന്‍ ക്ലബ്ബ് തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വീണ്ടും ക്ലബ്ബ് സമയം നല്‍കി. തുടർന്ന് മാഞ്ചസ്റ്റർ സിറ്റിയോട് മാഞ്ചസ്റ്റർ ഡെർബിയും, ഇന്നലെ ലീഗിലെ താരതമ്യേന കരുത്തരല്ലാത്ത വാറ്റ്‌ഫോഡിനോടും തോല്‍വി വഴങ്ങിയത് ഓലെയുടെ പുറത്താക്കൽ പെട്ടെന്നാക്കുകയായിരുന്നു. മൈക്കിൾ കാറിക്ക് ടീമിനെ താല്‍ക്കാലികമായി പരിശീലിപ്പിക്കും.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply